നാലുദിവസം മുമ്പ് തീവണ്ടി തട്ടി മരിച്ച വൃദ്ധനെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ശ്മശാനത്തില്‍ മറവുചെയ്തു
Sep 27, 2015, 10:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/09/2015) നാലുദിവസം മുമ്പ് തീവണ്ടി തട്ടി മരിണപ്പെട്ട വൃദ്ധനെ തിരിച്ചറിഞ്ഞില്ല. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പൊതുശ്മശാനത്തില്‍ മറവു ചെയ്തു. കാഞ്ഞങ്ങാട് റെയില്‍വേ ഗേറ്റിന് നൂറുമീറ്റര്‍ അകലെയാണ് 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധന്റെ മൃതദേഹം റെയില്‍പാളത്തില്‍ ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ എത്തുന്നതിനായി നാലുദിവസത്തോളം സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കളാരും എത്താതിരുന്നതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയുടെ പൊതുശ്മശാനത്തില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു.

Related News:
കാഞ്ഞങ്ങാട്ട് 60 കാരന് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
കാഞ്ഞങ്ങാട്ട് 60 കാരന് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Keywords: Kasaragod, Kerala, Kanhangad, Train, Dead body, Train hits,