കാഞ്ഞങ്ങാട് ട്രാഫിക് പരിഷ്‌ക്കരണം: ജനങ്ങള്‍ വലഞ്ഞു; ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു
Nov 14, 2012, 19:16 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയ മുന്നറിയിപ്പില്ലാത്ത ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ വലച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ ഇത്തരമൊരു നടപടിയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. രാവിലെ ഒമ്പ മണി മുതല്‍ 11 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയും കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപം എയ്ഡ് പോസ്റ്റിന് മുന്നിലായി വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് പോലീസ് ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതുമൂലം ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ബസ് സ്റ്റാന്‍ഡിലേക്കെത്തുന്ന വാഹനങ്ങള്‍ ടിബി റോഡ് ചുറ്റി വേണം നോര്‍ത്ത് കോട്ടച്ചേരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോകാന്‍. ഇതുകാരണം യാത്രക്കാരില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അഞ്ച് രൂപ അധികമായി വാങ്ങേണ്ടി വരുന്നു. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതായാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. അമിത ചാര്‍ജ് നല്‍കേണ്ടി വരുന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ എയ്ഡ് പോസ്റ്റ് ഭാഗത്തേക്കുള്ള വാഹനങ്ങളുടെ വരവ് പോലീസ് തടയുകയായിരുന്നു. അതിനിടെ കാഞ്ഞങ്ങാട് ടൗണിലെ ട്രാഫിക് ക്രമീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും പുതിയ നിര്‍ദേശങ്ങള്‍ പരിഗണിക്കാനും ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ വൈകിട്ട് അഞ്ച് മണിക്ക് സി ഐ ഓഫീസില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകര്‍, ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, നഗരസഭാ കൗണ്‍സിലിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ യോഗത്തിലെ തീരുമാനമനുസരിച്ച് നഗരത്തിലെ ട്രാഫിക് ക്രമീകരണം പരിഷ്‌കരിക്കും.

Keywords: Traffic, Modify, Kanhangad, Protest, People, Auto drivers, Police, Kasaragod, Kerala, Malayalam news