ഭാര്യയെയും മകളെയും വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്
Dec 16, 2012, 18:24 IST
കാഞ്ഞങ്ങാട്: കാമുകനൊപ്പം പോയെന്നാരോപിച്ച് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്പിച്ചുവെന്ന കേസില്‍ പ്രതി ചിത്താരി ബാരിക്കാട്ടെ സൂര്യകാന്തിനെ ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. 2005 ആഗസ്റ്റ് 25 ന് ബാരിക്കാട്ടെ വീട്ടുപറമ്പില്‍ വെച്ച് സൂര്യകാന്ത് ഭാര്യ വിശാലാക്ഷിയെ(40)യും, തടയാന്‍ ചെന്ന മകള്‍ സൗമ്യ(25)യെയും വെട്ടിപ്പരിക്കേല്പിച്ചുവെന്നാണ് കേസ്. ഗള്‍ഫുകാരനായ സൂര്യകാന്തിന്റെ ഭാര്യ വിശാലാക്ഷി കാഞ്ഞങ്ങാട്ടെ സ്റ്റുഡിയോയില്‍ ജീവനക്കാരിയായിരുന്നു. സ്റ്റുഡിയോ ഉടമയായ ബാലുവുമായി അടുപ്പത്തിലാണെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് ആക്രമത്തില്‍ കലാശിച്ചത്. കേസിന്െ വിചാരണ വേളയില്‍ മകള്‍ സൗമ്യയും, കമലാക്ഷിയുടെ വീട്ടുകാരും സൂര്യകാന്തിന് അനുകൂലമായാണ് മൊഴിനല്‍കിയത്.

Keywords : Kanhangad, Husband, Wife, Case, Court, Chithari, Suryakanth, Vishalakshi, Studio, Employee, Gulf, Balu, Kerala, Malayalam News.