കുപ്രസിദ്ധ മോഷ്ടാവ് ആക്രി ബഷീര്‍ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്റെ വീട് കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍
Jul 31, 2014, 21:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2014) കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂര്‍ കാടങ്കോട്ടെ ബഷീര്‍ എന്ന ആക്രി ബഷീറിനെ ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷും സംഘവും അറസ്റ്റ് ചെയ്തു. 2009 ല്‍ കാഞ്ഞങ്ങാട് സൗത്തിലെ അഡ്വ. അനില്‍-ഡോ. ആശ ദമ്പതികളുടെ വീട്ടില്‍ നിന്നും പതിനഞ്ചേകാല്‍ പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലാണ് ബഷീര്‍ അറസ്റ്റിലായത്. ആറ് വര്‍ഷത്തോളമായി തുമ്പില്ലാതെ കിടന്നിരുന്ന ഈ കേസില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഒരു പ്രതിയില്‍ നിന്നാണ് ആക്രി ബഷീറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം സ്വദേശി നിഷാദിനെ അറസ്റ്റ് ചെയ്തപ്പോഴാണ് കൂട്ടാളിയായ ബഷീറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബഷീറിനും നിഷാദിനും പുറമെ മലപ്പുറം സ്വദേശിയായ സൈനുദ്ദീനും കേസില്‍ പ്രതിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 13 ഓളം കവര്‍ച്ച കേസുകളില്‍ ആക്രി ബഷീര്‍ പ്രതിയാണ്.
നീലേശ്വരം, കോഴിക്കോട്, മഞ്ചേരി, നാദാപുരം, മട്ടന്നൂര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ബഷീറിനെതിരെ കേസുകള്‍ നിലവിലുള്ളത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കവര്‍ച്ചാ മുതലുകളെ കുറിച്ച് സൂചന ലഭിക്കുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. 2009 മേയ് മാസം രാത്രിയാണ് കാഞ്ഞങ്ങാട് സൗത്തിലെ അഭിഭാഷകന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്.
Also Read:
ഫലസ്തീന് ആക്രമണത്തിനെതിരെ ഇസ്രയേലിലും വ്യാപക പ്രതിഷേധം
Keywords: Kanhangad, Kasaragod, Kerala, Robbery-case, House, Case, Arrest, Thief Akri Basheer arrested on house burglary case.
Advertisement: