കരിവെള്ളൂരില്‍ വാഴക്കന്ന് വിതരണം ചെയ്ത ജനശ്രീ കോ ഓഡിനേറ്ററുടെ വീടിന് തീയിട്ടു
Dec 24, 2014, 11:33 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24.12.2014) കരിവെള്ളൂരില്‍ അധ്യാപകന്റെ വീടിന് തീയിട്ടു. ചന്തേര ഗവ. യു.പി സ്‌കൂളിലെ റിട്ട. പ്രധാനധ്യാപകനും ജനശ്രീ കോ ഓഡിനേറ്ററുമായ കരിവെള്ളൂര്‍ ആണൂരിലെ കെ കൃഷ്ണന്റെ വീടിനാണ് തീയിട്ടത്. ഫര്‍ണിച്ചറുകളും വീടിന്റെ മുന്‍ വാതിലും, ജനലുകളും ഭാഗികമായി കത്തിനശിച്ചു.
നേരത്തെ ഇദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ജനശ്രീയെ വളര്‍ത്താന്‍ അനുവദിക്കില്ലെന്നും ഇത് ചുവന്ന ഗ്രാമമാണെന്നും ഇവിടെ ഒരു ശ്രീയും വളര്‍ത്താന്‍ വിടില്ലെന്നും മുന്നറിയിപ്പ് പോസ്റ്റര്‍ പതിച്ചിരുന്നു. ഇതൊരു താക്കീതാണെന്നും ഇതാവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ഒരറ്റത്ത് നിന്നും തുടങ്ങുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripure, Kanhangad, Kerala, Kasaragod, School, Teacher, House.
Advertisement:
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പയ്യന്നൂര്‍ എ.എസ്.ഐ രവീന്ദര്‍ വാര്യരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച കൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ വച്ച് ജനശ്രീയുടെ വാഴക്കന്ന് വിതരണം നടത്തിയിരുന്നു. ഇതായിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
File Photo |