സുരേഷ്‌ഗോപി പാടി; കുട്ടിപോലീസ് ആടി
Oct 30, 2012, 00:36 IST
കാഞ്ഞങ്ങാട്: കണ്‍മുന്നില്‍ നടന്‍ സുരേഷ്‌ഗോപി പ്രത്യക്ഷപ്പെട്ടപ്പോള്‍ കുട്ടി പോലീസുകാരില്‍ ആഹ്ലാദം അലതല്ലി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ നടന്‍ വേദിയിലെത്തിയപ്പോള്‍ ആര്‍പ്പു വിളികളോടെ കുട്ടി പോലീസുകാര്‍ സൂപ്പര്‍ സ്റ്റാറിനെ വരവേറ്റു. കുട്ടി കാക്കികള്‍ക്ക് എന്ത് ഭംഗിയാണെന്ന ആമുഖത്തോടെ നടന്‍ സംസാരിക്കാനായി എഴുന്നേറ്റ് നിന്നപ്പോള്‍ എങ്ങും നിര്‍ത്താതെ കൈയ്യടി.
കാക്കി യൂണിഫോമില്‍ പെണ്‍കുട്ടികളെ കാണാനാണ് കൂടുതല്‍ ഭംഗിയെന്നും പെണ്‍കുട്ടികള്‍ ഐപിഎസുകാര്‍ ആകണമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ കൈയ്യടച്ചത് ആണ്‍കുട്ടികള്‍. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ കുട്ടിപോലീസുകാര്‍ ചോദ്യങ്ങളുമായി ചാടി വീണു. പക്ഷെ കുട്ടി ചോദ്യങ്ങള്‍ക്കൊന്നും നടനെ ഉത്തരം മുട്ടിക്കാനായില്ല.
ഒടുവില്‍ കണ്ണൂരിലെ അടുത്ത പരിപാടിക്ക് വേദി വിടാന്‍ ഒരുങ്ങിയപ്പോള്‍ ഒരു പാട്ടുപാടിയെ പോകാവൂ എന്ന് കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ പയ്യ എന്ന തമിഴ് സിനിമയിലെ തുള്ളി...തുള്ളി...മഴയായി വന്നേനെ...ചുടുചുടു മഴയായി പോയേനെ... എന്ന മനോഹര ഗാനം ആലപിച്ച് അക്ഷരാര്‍ത്ഥത്തില്‍സുരേഷ് ഗോപി സദസിനെ മുഴുവന്‍ കൈയ്യിലെടുത്തു.

Keywords: Suresh Gopi, Sing, Student police, Inauguration, Janamaithri police, Rotary club, Kanhangad, Kasaragod, Kerala, Malayalam news.