പ്രിയയുടെ ആത്മഹത്യ: ഭര്‍ത്താവ് റിമാന്‍ഡില്‍
Jun 2, 2012, 16:52 IST
Aneesh, Priya |
കേസില്‍ അനീഷിന്റെ പിതാവ് സദാനന്ദനും(80) പ്രതിയാണ്. സദാനന്ദന്‍ ഒളിവിലാണ്. 2012 ഏപ്രില്‍ ഒമ്പതിന് രാവിലെയാണ് പ്രിയയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വിവരമറിഞ്ഞ് പ്രിയയുടെ വീട്ടുകാരും നാട്ടുകാരും എത്തുന്നതിന് മുമ്പ് കയര്‍ അറുത്തുമാറ്റി മൃതദേഹം നിലത്ത് കിടത്തിയിരുന്നു. ചീമേനി പോലീസ് കേസ് എടുക്കുകയും പിന്നീട് അന്വേഷണം എ.എസ്.പി ഏറ്റെടുക്കുകയുമായിരുന്നു.
2009 മാര്‍ച്ച് 22നാണ് പ്രിയയും അനീഷും വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ട്. സ്ത്രീധനമായി പ്രിയയുടെ അമ്മയുടെ പേരില്‍ പട്ടോളിയിലുള്ള നാലര ഏക്കര്‍ സ്ഥലം തന്റെ പേരില്‍ എഴുതി തരണമെന്ന് ടാക്‌സി ഡ്രൈവറായ അനീഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പ്രിയയെ പീഡിപ്പിക്കുകയായിരുന്നു. അനീഷിന്റെയും പിതാവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ ഇതിന് തയ്യാറായില്ല.
Keywords: Kasaragod, Kanhangad, Suicide, Case, Husband, Arrest