വായനാക്കൂട്ടം സുബൈദയെ ആദരിക്കുന്നു
May 11, 2012, 12:00 IST
കാഞ്ഞങ്ങാട്: പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ സുബൈദയെ വായനാക്കൂട്ടം ആദരിക്കുന്നു. മെയ് 12 ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് മഹാകവി പി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങിലാണ് സുബൈദയ്ക്ക് ആദരം.
ഇതോടനുബന്ധിച്ച് സുബൈദ രചിച്ച 'നഗ്ന ശരീരം(ഒരു എഴുത്തുകാരന്റെ ജീവിതം)' എന്ന പുസ്തകം പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം നടത്തും. നോവലിസ്റ്റ് പ്രകാശന്‍ മടിക്കൈ പുസ്തകം ഏറ്റുവാങ്ങും. കെ. വിനോദിനി സമാഹരിച്ച 'സുബൈദ എഴുത്ത് ജീവിതം(പഠനഗ്രന്ഥം)' ഇ.എം. ഷാഫി പ്രകാശനം ചെയ്യും.
എഴുത്തുകാരി സീതാദേവി കരിയാട്ട് പുസ്തകം ഏറ്റുവാങ്ങും. കവി എന്‍.പി.വിജയന്‍ പുസ്തക പരിചയം നടത്തും. വയനാക്കൂട്ടം പ്രസിഡണ്ട് അഡ്വ. സി. ഈപ്പന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.വി.രാജേന്ദ്രന്‍, പി.കെ. നാരായണന്‍, കുമാരന്‍ നാലപ്പാടം എന്നിവര്‍ ആശംസകള്‍ നേരും. അശോകന്‍ ചിത്രലേഖ സ്വാഗതവും, കെ.വി.സുരേഷ് കുമാര്‍ നന്ദിയും പറയും.
Keywords: Subaida, Book release, Kanhangad, Kasaragod