city-gold-ad-for-blogger

ജില്ലാ കോണ്‍ഗ്രസിന് ഭാരവാഹികളെ കണ്ടെത്താന്‍ സബ് കമ്മിറ്റി

ജില്ലാ കോണ്‍ഗ്രസിന് ഭാരവാഹികളെ കണ്ടെത്താന്‍ സബ് കമ്മിറ്റി
കാഞ്ഞങ്ങാട്: ജില്ലാ കോണ്‍ഗ്രസിന് ഭാരവാഹികളെ കണ്ടെത്താന്‍ സബ് കമ്മിറ്റി നിലവില്‍ വന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ തലവനായ കമ്മിറ്റിയില്‍ കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ പി. ഗംഗാധരന്‍ നായര്‍, കെ. വെളുത്തമ്പു, ഡി.സി.സി വൈസ് പ്രസിഡന്റ് പി. സി. രാമന്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിയെ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

ഫെബ്രുവരി 10 നകം വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഭാരവാഹിപ്പട്ടിക സമര്‍പ്പിക്കണമെന്നാണ് കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുള്ളത്. രണ്ടാഴ്ചക്കകം തന്നെ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. ഇതിനു പിന്നാലെ മാര്‍ച്ച് മാസത്തോടെ ബ്ലോക്ക് മുതല്‍ ബൂത്ത് തലം വരെ പുനഃസംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഏപ്രില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന കേരളാ യാത്രയ്ക്ക് മുമ്പ് തന്നെ പാര്‍ട്ടിയെ സജീവമാക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം.

ഡി.സി.സി അധ്യക്ഷനെ കൂടാതെ എ-ഐ ഗ്രൂപ്പില്‍ നിന്നും രണ്ട് പേരെ വീതം ഉള്‍പ്പെടുത്തിയാണ് സബ് കമ്മിറ്റിയെ നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് കെ. നീലകണ്ഠനും, കെ. വെളുത്തമ്പുവും ഐ ഗ്രൂപ്പിന്റെയും പി. ഗംഗാധരന്‍ നായരും, പി. സി. രാമനും എ വിഭാഗത്തിന്റെയും പ്രതിനിധികളായാണ് സബ് കമ്മിറ്റികളില്‍ ഇടം നേടിയത്. പ്രസിഡന്റിനെ കൂടാതെ 30 ഭാരവാഹികളടങ്ങിയ ജംമ്പോ കമ്മിറ്റികളാകും ഇത്തവണ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസിനെ നയിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ ഇത് 23 അംഗ കമ്മിറ്റിയായിരുന്നു. ഇത്തവണ എ-ഐ ഗ്രൂപ്പുകള്‍ക്ക് 15 ഭാരവാഹികള്‍ വീതം ലഭിക്കും.

ട്രഷറര്‍, നാല് വൈസ് പ്രസിഡന്റുമാര്‍, 25 സെക്രട്ടറിമാര്‍ എന്നിങ്ങനെയാകും ഭാരവാഹികളുടെ ഘടന. പിന്നോക്ക- ന്യൂനപക്ഷ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. 25 സെക്രട്ടറിമാരും രണ്ടില്‍ കുറയാതെ വനിതകളുണ്ടാകും. മുന്‍ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഗീതാ കൃഷ്ണനെ ഐ വിഭാഗത്തില്‍ നിന്നും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പിനെ എ വിഭാഗത്തില്‍ നിന്നും ഡി.സി.സി സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. നിലവിലുള്ള ട്രഷറര്‍ പ്രഭാകര്‍ ചൗട്ട തലസ്ഥാനത്ത് തുടരുമെന്ന് സൂചനയുണ്ടെങ്കിലും കാസര്‍കോട്ടെ പി. എ. അഷ്‌റഫലി, ചീമേനിയിലെ കരിമ്പില്‍ കൃഷ്ണന്‍ എന്നിവരെയും ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. കെ.പി.സി.സി അംഗങ്ങള്‍ ജില്ലാ ഭാരവാഹികളാകേണ്ടെന്ന് നിലവിലുള്ള ധാരണ നടപ്പാകില്ലെന്നാണ് ഏറ്റവുമൊടുവില്‍ കിട്ടിയ വിവരം.

ഇതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ എന്നിവരെ ഡി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് പരിഗണിക്കരുതെന്ന മറ്റൊരു നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. പി. സി. രാമന്‍ നേതൃത്വം നല്‍കുന്ന എ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പുതുമുഖങ്ങള്‍ ഡി.സി.സി ഭാരവാഹികളാകുമെന്നാണ് സൂചന. ചിറ്റാരിക്കാലിലെ സെബാസ്റ്റ്യാന്‍ പതാലില്‍, കാഞ്ഞങ്ങാട്ടെ എം. അസിനാര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നില്‍, കാസര്‍കോട്ടെ അഡ്വ. എ. ഗോവിനന്ദന്‍ നായര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ നിന്ന് പരിഗണിക്കപ്പെടുന്നുണ്ട്. ഐ വിഭാഗത്തില്‍ നിലവിലുള്ള ഡി.സി.സി ഭാരവാഹികളില്‍ ചിലര്‍ തുടരുമെന്നാണ് വിവരം. തച്ചങ്ങാട് ബാലകൃഷ്ണന്‍, അഡ്വ. പി. കെ. ചന്ദ്രശേഖരന്‍, പി. കെ. ഫൈസല്‍ എന്നിവര്‍ ഭാരവാഹി സ്ഥാനം നിലനിര്‍ത്തിയേക്കും.

Keywords: Congress, KPCC, DCC, Bearers, Sub committee, Ramesh Chennithala, Adv.C.K.Sreedharan, Kerala yathra, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia