മലയോരമേഖലകളില്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ പിടിമുറുക്കി; വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
Aug 2, 2015, 11:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2015) മലയോര മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ണികളാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. കോടോംബേളൂര്‍, പനത്തടി, കള്ളാര്‍, വെസ്റ്റ് എളേരി, ഈസ്റ്റ്എളേരി, ചെറുപുഴ, പെരിങ്ങോം, ആലക്കോട്, പഞ്ചായത്ത് പരിധികളിലാണ് കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രധാന വില്പനക്കാര്‍.
പണവും, ബൈക്കും മറ്റും നല്‍കിയാണ് കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ളവരുടെ ഒരു ബൈക്ക് അപകടത്തില്‍ പെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു കാറും വിദ്യാര്‍ത്ഥികള്‍ വാങ്ങിയതായി മനസിലായി.
തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നമായതോടെ മലയോരത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചിറ്റാരിക്കാല്‍ സ്വദേശിയായ പതിനേഴുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അടുത്തകാലത്താണ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് വിപണന രംഗത്ത് സജീവമായത്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസും മറ്റും വരുമോയെന്ന ഭീതിയില്‍ രക്ഷിതാക്കള്‍ ഇത് പുറത്ത് പറയാന്‍ മടിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും മറ്റും എടുത്ത് കൊണ്ടുവന്നു വില്‍പ്പന നടത്തി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും പരാതിയുണ്ട്. ദീര്‍ഘ ദൂര ബസുകളിലാണ് കഞ്ചാവ് എത്തുന്നതെന്നും പറയപ്പെടുന്നു.
ചെറുപുഴ കമ്പിപാലത്തിന് സമീപവും ബസ് സ്റ്റാന്‍ഡിലും രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. മുന്‍ ടാക്‌സി ഡ്രൈവറാണ് ഇതിലെ പ്രധാന കണ്ണിയെന്നും ഇയാള്‍ക്ക് പോലീസുമായി അടുത്ത ബന്ധമാണെന്നും ആരോപണമുണ്ട്. കര്‍ണാടക വനത്തിലേക്കുള്ള പുളിങ്ങോത്തെ പാലത്തില്‍ രാവിലെ കഞ്ചാവ് വിതരണം നടക്കുന്നത് പരസ്യമായ രഹസ്യമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Student, Ganja, school, Sale, Student's attempt for suicide.
Advertisement: