വിനോദയാത്രക്കിടെ അപകടത്തില്‍പെട്ട് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
Dec 6, 2014, 22:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.12.2014) ബൈക്കില്‍ വിനോദ യാത്രയ്ക്ക് പോകുന്നതിനിടെ അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പടന്ന വടക്കേപ്പുറം അറഫ പള്ളിക്ക് സമീപം മുസ്തഫയുടെ മകന്‍ മുര്‍ഷിദ് (18) ആണ് മരിച്ചത്.
മുര്‍ഷിദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വടക്കുമ്പാട്ടെ ഗഫൂറിന്റെ മകന്‍ അസ്ലം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 10 ബൈക്കുകളിലായി 20 പേരാണ് പൈതല്‍മലയിലേക്ക് വിനോദ യാത്രയ്ക്ക് പോയത്.
മുര്‍ഷിദും അസ്ലമും സഞ്ചരിച്ച ബൈക്ക് ശനിയാഴ്ച രാവിലെ 7.30ന് തളിപ്പറമ്പിന് സമീപം ഒടുവള്ളിത്തട്ടില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാതാവ്: ഷാഹിദ, സഹോദരങ്ങള്‍: മുബഷീര്‍, ഫാത്തിമ, ഫാദിം.
Related News:
ബൈക്കില്‍ വിനോദ യാത്രയ്ക്ക് പോയ 2 വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ ഗുരുതരം
Keywords : Kasaragod, Kerala, Kanhangad, Trikaripur, Accident, Death, Obituary, Murshid.