സംസ്ഥാന സീനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച സമാപിക്കും
Dec 6, 2014, 09:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2014) സംസ്ഥാന സീനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട് ടീമുകളും പുരുഷ വിഭാഗത്തില്‍ ഇടുക്കി, തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ടീമുകളും സെമി ഫൈനലിലെത്തി. ഞായറാഴ്ച വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കോട്ടയത്തേയും എറണാകുളം പാലക്കാടിനേയും നേരിടും.
പുരുഷ വിഭാഗത്തില്‍ ഇടുക്കി തൃശൂരുമായും പത്തനംതിട്ട പാലക്കാടുമായി ഏറ്റുമുട്ടും. വെറ്ററന്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം എറണാകുളത്തേയും കൊല്ലം പാലക്കാടിനെയും സെമിയില്‍ നേരിടും. ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ ഡോ. എ.സി. കുഞ്ഞിക്കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എച്ച്.എസ്. വജ്രേശ്വരി, പി. ലീല, കെ.വി. രാഘവന്‍, എം.കെ. ബസുമതി, പി. മോഹനന്‍, കെ. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Sports, Tournament, Kasaragod, Kerala, Badminton.
Advertisement: