സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജോജിയില്‍ കാസര്‍കോട് തുടങ്ങി
Jan 16, 2015, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2015) കോഴിക്കോട്ട് നടന്നു വരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോടിന് ആദ്യ സമ്മാനമൊരുക്കിയത് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ജോജി എസ് ബാബു. ഹൈസ്‌കൂള്‍ വിഭാഗം ഗാനാലാപനത്തിലാണ് (സംസ്‌കൃതം) ജോജി ഒന്നാം സ്ഥാനം നേടിയത്.
ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ലളിത ഗാനത്തില്‍ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ കെ ശരത്ര് രവീന്ദ്രനും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂകാഭിനയത്തില്‍ ഇടനീര്‍ എച്ച്.എച്ച്.എസ്.ഐ ബി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ഹരികേഷും സംഘവും മൂന്നാം സമ്മാനവും നേടി. നാടന്‍ പാട്ടില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി മീനാക്ഷിയും നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ ജ്യോതിശ്രീ എ ഗ്രേഡും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം പഞ്ചവാദ്യ മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി സ്വാതി ലക്ഷ്മിയും സംഘവും, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവദത്തന്‍ കുറുവാട്ടും സംഘവും എ ഗ്രേഡ് നേടി.
കുച്ചുപ്പുടി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ സത്യചന്ദ്രന്‍ എ ഗ്രേഡ് നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത ഗാനാലാപനത്തില്‍ ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ ഔചിത്യ എ ഗ്രേഡ് നേടി. മോഹിനിയാട്ടം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ എ എസ് അനഘ എ ഗ്രേഡ് നേടി. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി വി മുഹമ്മദ് നസീറും സംഘവും എ ഗ്രേഡ് നേടി.
നിലവില്‍ 86 പോയിന്റുമായി കാസര്‍കോട് ജില്ല ഏഴാം സ്ഥാനത്താണ്. 95 പോയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ കോഴിക്കോടും 95 പോയിന്റുമായി ഒപ്പംതന്നെയുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kalolsavam, Kerala, Kasaragod, Kozhikode, Winners, Babu.

Advertisement: