ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു
Sep 21, 2012, 22:26 IST
കാഞ്ഞങ്ങാട്: എസ്.എന്‍.ഡി.പി ഹൊസ്ദുര്‍ഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 85-ാമത് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു.
രാവിലെ ഒമ്പത് മണിക്ക് യൂണിയന്‍ ഓഫീസില്‍ ഗുരുപൂജയും പ്രാര്‍ത്ഥനയും നടന്നു. ചടങ്ങിന് എസ്.എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി. ദാമോദരപണിക്കര്‍, യൂണിയന്‍ പ്രസിഡന്റ് പി.വി. വേണുഗോപാലന്‍, സെക്രട്ടറി കെ. കുമാരന്‍, വൈസ് പ്രസിഡന്റ് ബാബു വെള്ളിക്കോത്ത്, കൗണ്‍സിലര്‍മാരായ കെ. അമ്പാടി, ഡി.വി. ബാലകൃഷ്ണന്‍, ടി.പി. രാജന്‍, എ. രമേശന്‍, എ.വി. കുഞ്ഞിക്കണ്ണന്‍, ശാന്താകൃഷ്ണന്‍, എ. രാഘവന്‍, എ. വിജയന്‍, മാധവന്‍ നെല്ലിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്റെ കീഴിലുള്ള അരയി, നെല്ലിത്തറ തീര്‍ത്ഥങ്കര, തൈക്കടപ്പുറം ശാഖകളിലും ഗുരു സമാധി ആചരിച്ചു.
തൃക്കരിപ്പൂര്‍: ശ്രീ നാരായണ ഗുരു സമാധി എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യുണിയന്‍ ആചരിച്ചു. വ്യാഴാഴ്ച രാവിലെ യുണിയന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബാലകൃഷ്ണന്‍ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗുരുദേവ ചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ചനയും പ്രാര്‍ത്ഥനയും നടത്തി. ഉദിനൂര്‍ സുകുമാരന്‍, സി.കെ. രഘുനാഥ്, കെ.വി. മുകുന്ദന്‍, ടി. രാജീവന്‍, പി. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.
ശാഖ ഭാരവാഹികളായ ടി.എം. കുഞ്ഞിരാമന്‍, വി.കെ. രാജന്‍, സി. ബാലന്‍, സി. കരുണാകരന്‍, വി.വി. വിജയന്‍, കെ. കൃഷ്ണന്‍, അനൂപ് കാനായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ ശാഖകളിലും സമാധി ദിനാചരണം ഉണ്ടായിരുന്നു.

Keywords: Sree Narayana Guru, Death anniversary, SNDP, Trikaripur, Hosdurg, Kanhangad, Kasaragod