കാഞ്ഞങ്ങാട്ട് ട്രാഫിക് നിയന്ത്രിക്കാന്‍ പ്രത്യേക പോലീസ് സംഘം
Aug 7, 2012, 22:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ പ്രത്യേക പോലീസിനെ നിയോഗിച്ചും അനധികൃത പാര്‍ക്കിംഗും ഗതാഗത കുരുക്കും അടിക്കടി വര്‍ദ്ധിച്ചുവരുന്നതിനാലാണ് ട്രാഫിക് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മാത്രമായി പ്രത്യേക പോലീസ് ടീമിനെ നിയോഗിച്ചത്.
ജനമൈത്രി പോലീസ് ചുമതലയുള്ള എസ്.ഐ. വി. കുഞ്ഞമ്പുവിനാണ് ട്രാഫിക് ചുമതല നല്‍കിയത്. നഗരത്തിലെ മുഴുവന്‍ ഹോം ഗാര്‍ഡുമാരെയും ഈ യൂണിറ്റിന്റെ നിയന്ത്രണത്തിലാക്കി. ട്രാഫിക് സംഘത്തെ സഹായിക്കുവാന്‍ കെ.എ.പി.യുടെ ഒരു പ്ലാറ്റൂണും രംഗത്തുണ്ടാവും. ട്രാഫിക് പോലീസിനായി ഒരുവാഹനവും അനുവദിച്ചിട്ടുണ്ട്.
അതിനിടെ നഗരത്തിലെ തെരുവ് കച്ചവടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പോലീസ് അനുവദിക്കുന്ന സ്ഥലത്ത് മാത്രമേ വഴിയോര കച്ചവടം അനുവദിക്കുകയുള്ളൂ. തദ്ദേശീയരും അന്യ സംസ്ഥാനക്കാരുമായ വഴിയോര കച്ചവടക്കാര്‍ പൂര്‍ണ വിലാസം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ പോലീസിന് നല്‍കണം. അതിന് ശേഷം മാത്രമേ കച്ചവടം അനുവദിക്കുകയുള്ളൂ.

തൊഴിലാളികളും പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ പെരുന്നാള്‍ തിരിക്കിനിടയില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ട് വഴിയോര കച്ചവടക്കാര്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കാഞ്ഞങ്ങാട്ട് പെരുന്നാള്‍-ഓണ വിപണികള്‍ സജീവമായതോടെ നഗരത്തില്‍ തിരക്കും കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ജാഗ്രത പാലിക്കുന്നത്.
Keywords: Traffic control, Special police, Kanhangad town, Kasaragod