city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എന്‍.ഡി.പി യോഗം ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യം: സ്വാമി ശിവബോധാനന്ദ

ചെറുവത്തൂര്‍: (www.kasargodvartha.com 12/01/2015) മനുഷ്യസമൂഹത്തിനു പുതിയ മാനങ്ങള്‍ നേടിത്തരുന്ന ദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന്റേതെന്ന് ചെങ്ങന്നൂര്‍ ശ്രീനാരായണ വിശ്വ ധര്‍മ മഠത്തിലെ സ്വാമി ശിവബോധാനന്ദ ഉദ്‌ബോധിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം കാരി ആലിന്‍കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠന ക്യാമ്പിലും കുടുംബ സംഗമത്തിലും ഗുരുദേവ ദര്‍ശനവും ദൈവ ദശകവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തില്‍ ഭേദവിത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട ഒരു തത്വദര്‍ശനമാണ് ഗുരുവിന്റേത്. എല്ലാ സമുദായ സംഘടനകള്‍ക്കും മാതൃ സംഘടനയായ എസ്.എന്‍.ഡി.പി യോഗം ശക്തിപ്പെടെണ്ടത് ഈ നാടിന്റെ ആവശ്യമാണ്. തീയ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും പുതിയ തലമുറ യോഗത്തില്‍ അണിചേരുക മാത്രമാണ് ഏക പോംവഴിയെന്നും സ്വാമി ശിവബോധാനന്ദ അഭിപ്രായപ്പെട്ടു.

എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ കെ.കെ ധനേന്ദ്രന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ചാപ്പയില്‍ രാമന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണ ഗുരുദേവനും എന്ന വിഷയത്തില്‍ സ്വാമി പ്രേമാനന്ദ ശിവഗിരി മഠം ക്ലാസെടുത്തു. ജയരാജ് തുരുത്തി, പി. ദേവരാജന്‍, കെ. കുഞ്ഞമ്പു, സൗദ മോഹന്‍, ജയശ്രീ മുരളി, ടി.വി. കൃഷ്ണന്‍, സി. ചിത്രാകരന്‍, എന്‍.വി. പത്മനാഭന്‍, എം. ശിശുപാലന്‍, ഡി.എം. സുനി കുമാര്‍, പി. ജോഷി എന്നിവര്‍ പ്രസംഗിച്ചു. പി. സുതന്‍ സ്വാഗതവും കെ.പി സതീഷ്ബാബു നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ എസ്.എന്‍.ഡി.പി യോഗവും മൈക്രോഫിനാന്‍സ് പദ്ധതിയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രസിഡണ്ട് എ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ടി.പി നാരായണി അധ്യക്ഷത വഹിച്ചു. ഡോണ്‍മോസ്‌കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനുള്ള അംഗീകാരം ലഭിച്ച കണ്ണംങ്കൈ കുഞ്ഞിരാമന്‍, സമുദായ പ്രമുഖന്‍ വി. കുഞ്ഞമ്പാടി, ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന തങ്ങ്‌സുഡോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ആദര്‍ശ് ടി രവീന്ദ്രന്‍, യുവജനോത്സവ കലാപ്രതിഭ അനുഗ്രഹ വി കുമാര്‍ എന്നിവരെ സമാപന സമ്മേളനത്തില്‍ ആദരിച്ചു.

കെ.വി കാര്‍ത്തികേയന്‍ സ്വാഗതവും കെ. സിന്ധു നന്ദിയും പറഞ്ഞു. തൃക്കരിപ്പൂര്‍ യൂണിയന്‍ കൗണ്‍സിലര്‍ പി.സി. വിശ്വംഭരന്‍ പണിക്കര്‍ ഉപഹാരം സമ്മാനിച്ചു. കുടുംബ സംഗമത്തില്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.എന്‍.ഡി.പി യോഗം ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യം: സ്വാമി ശിവബോധാനന്ദ

Keywords : SNDP, Kasaragod, Kerala, Programme, Kanhangad, Sri Narayana Guru. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia