city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എന്‍.ഡി.പി യോഗം പുരുഷ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 28.09.2014) വനിതകളുടെ മൈക്രോഫിനാന്‍സ് സ്വയം സഹായ സംഘങ്ങളുടെ മാതൃകയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമുദായത്തിലെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് എസ്.എന്‍. ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ പുരുഷ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നു.

വനിതാ ഗ്രൂപ്പുകള്‍ക്ക് നല്‍കി വരുന്ന യോഗത്തിന്റെ ആനുകൂല്യങ്ങളും സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും കിട്ടാവുന്ന എല്ലാ സാമ്പത്തിക, സഹായ പദ്ധതികളും പുരുഷന്മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി യോഗം പുരുഷ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നത്. സമൂഹത്തില്‍ നിന്നും വകഞ്ഞു മാറ്റപ്പെടുന്ന തീയ, ഈഴവ കുടുംബങ്ങളിലെ പുരുഷന്മാരുടെ സംഘങ്ങള്‍ രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രേഡിംഗ് നടത്തി ഫണ്ട് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

എസ്.എന്‍.ഡി.പി യോഗം പുരുഷ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നുസമുദായത്തിലെ വനിതകളെ സംഘടിപ്പിച്ച് നടപ്പിലാക്കി വരുന്ന മൈക്രോഫിനാന്‍സ് പദ്ധതി വന്‍ വിജയമാവുകയാണ്. രാഷ്ട്രീയത്തിന് അതീതമായി സമുദായ കൂട്ടായ്മ വേണമെന്ന ആഹ്വാനത്തിന് തൃക്കരിപ്പൂര്‍ യൂണിയന്‍ പരിധിയിലെ ഗ്രാമ പ്രദേശങ്ങളില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എസ്.എന്‍. ഡി.പി യോഗത്തിന്റെ എല്ലാ ശാഖകളിലും മൈക്രോ സംഘങ്ങള്‍ രൂപീകരിക്കാന്‍ യുവതികളും വീട്ടമ്മമാരും മുന്നോട്ടുവരുന്നുണ്ട്. സാമ്പത്തിക, തൊഴില്‍ മേഖലകളെല്ലാം തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ 'മനസ് തരൂ പട്ടിണി മാറ്റാം' എന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആശയമാണ് നടപ്പിലാക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍, ഉദുമ, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട്, കാസര്‍കോട് എന്നീ യൂണിയനുകളില്‍ വനിതാ മൈക്രോ ഗ്രൂപ്പുകള്‍ക്കായി കോടികളുടെ വായ്പ നല്‍കിക്കഴിഞ്ഞു.

ചെറുവത്തൂര്‍, പിലിക്കോട് എന്നിവിടങ്ങളില്‍ എസ്.എന്‍.ഡി.പി യോഗം പുരുഷ സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, കയ്യൂര്‍ ചീമേനി എന്നീ പഞ്ചായത്തുകളിലും പുരുഷ സംഘങ്ങള്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പിലിക്കോട് ഏച്ചിക്കൊവ്വലില്‍ നടന്ന രണ്ടു പുരുഷ സംഘങ്ങളുടെ രൂപീകരണ യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ശാഖ പ്രസിഡണ്ട് പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡണ്ട് എ. സുകുമാരന്‍, യൂണിയന്‍ കൗണ്‍സിലര്‍ പി.സി വിശ്വംഭരന്‍ പണിക്കര്‍, എം. കുഞ്ഞമ്പു, കെ.വി പ്രശാന്ത്, എം. മോഹനന്‍, എ. രവി, സി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഗുരുദേവ പുരുഷ സംഘം; ജിജിന്‍ ശ്യാം ( കണ്‍വീനര്‍ ), ടി. കെ സുകുമാരന്‍ ( ജോ. കണ്‍വീനര്‍ ). ചെമ്പഴന്തി പുരുഷ സംഘം; വി.ആര്‍. അരുണ്‍ ( കണ്‍വീനര്‍ ), കെ.വി.പ്രമോദ് ( ജോ.കണ്‍വീനര്‍ ).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Cheruvathur, SNDP, Kanhangad, Kerala, SNDP forms new organisations. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia