ടെസ്റ്റിനെത്തുന്ന യുവതികള്‍ക്ക് പാട്ടുപാടിക്കൊടുക്കുന്ന ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍
Nov 27, 2012, 00:10 IST
കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ പടന്നയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗവുമായ സുബൈദ അസീസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ ടി എ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശി പ്രകാശനെ (50) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രകാശനെതിരെ സുബൈദ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിനിടെ തന്നെ പരസ്യമായി അപമാനിച്ചുവെന്നാണ് സുബൈദയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അപമര്യാദയായി പെരുമാറി എന്നതിനാണ് പ്രകാശനെതിരെ കേസെടുത്തത്.
ഇതേതുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത പ്രകാശനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്ന യുവതികള്‍ക്ക് പാട്ടുപാടി കേള്‍പ്പിക്കുന്നത് പതിവാക്കിയ എം വി ഐക്കെതിരെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു.
Related news:

Keywords: Vehicle inspector, Arrest, Sing, Song, Driving test, Women, Complaint, Kanhangad, Kasaragod, Kerala, Malayalam news
Related news: