city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

കാസര്‍കോട്: പാര്‍ലമെന്റ് മണ്ഡലം തിരിച്ചുപിടിക്കാമെന്ന വിജയപ്രതീക്ഷയോടെ അഡ്വ: ടി.സിദ്ദിഖ് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നത് ഏറെ ആവേശമാകുന്നു. വെള്ളിയാഴ്ച പുലര്‍ചെ കാഞ്ഞങ്ങാടു മുതല്‍ അമ്പലത്തറ വരെ സ്വകാര്യ ബസിലെ യാത്രക്കാരോടൊപ്പം യാത്രചെയ്ത് വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് ഈ പ്രചരണം ഏറെ കൗതുകമായി.

ചാനലുകളില്‍ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ചകളിലും സംവാദത്തിലും പങ്കെടുത്ത് തിളങ്ങി നില്‍ക്കാറുള്ള സിദ്ദിഖ് സാധാരണക്കാരന്റെ വാഹനമായ ബസില്‍ തങ്ങളുടെ സമീപത്തിരിക്കുകയും കുശലാന്വേഷണം നടത്തി യാത്ര ചെയ്യുന്നതു കണ്ട ജനങ്ങള്‍ക്ക് ഏറെ ആവേശവും അത്ഭുതവുമായിരുന്നു. സ്ഥാനാര്‍ത്ഥിയെ ഒരുനോക്കു കാണാനും, സംസാരിക്കാനും തിക്കും തിരക്കും കൂട്ടി.  തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമമായ ബളാലിലെ വോട്ടര്‍മാരെ നേരില്‍ കാണുകയായിരുന്നു. രാവിലെ പത്തുമണിക്ക് ബളാലിലെത്തിയ സ്ഥാനാര്‍ത്ഥിക്കൊപ്പം നൂറുകണക്കിനാളുകള്‍ എത്തിയത് തനിക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഊഷ്മള സ്വീകരണത്തിന് ശേഷം, പുല്ലൂരിലെ പ്രസിദ്ധമായ മാക്കരംകോട് തറവാട്ടില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഞാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ഷൂട്ടിംഗ് കാണാനെത്തിയ നൂറുകണക്കിനാളുകള്‍ നിറമനസോടെ തന്നെ സ്വീകരിച്ചതിലുള്ള സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല.

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

  ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന

ജനമനസുകളില്‍ ഇടം നേടി സിദ്ദിഖിന്റെ പടയോട്ടം; സിനിമാ ലൊക്കേഷനിലും വോട്ടഭ്യര്‍ത്ഥന
യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി.സിദ്ദീഖ് എടനീര്‍ മഠാധിപതി
ശ്രീ.കേശവാനന്ദ ഭാരതികളില്‍ നിന്ന് അനുഗ്രഹം വാങ്ങുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ടി.പിയെ ഇറച്ചിവിലയ്ക്കു വിറ്റത് താനല്ല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: വി എസ്

Keywords:  Election-2014, UDF, Bus, journalists, channel reporter, Voters list, College, kasaragod, Kanhangad, Kerala, Siddhiq election propaganda at cinema location 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia