നിരാലംബര്‍ക്കാശ്വാസമേകാന്‍ വിശുദ്ധ മാസത്തില്‍ സജീവമാകുക: എം. അബ്ദുല്‍ ഹമീദ് ഹാജി
Jun 20, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/06/2015) നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനില്‍ നിരാലംബര്‍ക്കാശ്വാസമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുവരണമെന്ന് എം. അബ്ദുല്‍ ഹമീദ് ഹാജി ആഹ്വാനം ചെയ്തു. യുവത്വത്തിന്റെ കര്‍മശേഷി വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളിലൂടെ നാശംവിതക്കുന്ന വര്‍ത്തമാനകാലത്ത് അത്തരം അപകടപരമായ അവസ്ഥക്ക് അറുതിവരുത്തികൊണ്ട് നന്മയുടെ മേഖലയിലേക്ക് തിരിച്ചുവിട്ട് മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്ന മുസ്ലിം ലീഗിന്റെ നയങ്ങള്‍ മാതൃകാപരമാണെന്നും ഇത്തരം നല്ല പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അജാനൂര്‍ തെക്കേപ്പുറം ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.വി ഇല്യാസ് അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍,ഷുക്കൂര്‍ പള്ളിക്കാടത്ത്, കെ.കെ ഷുക്കൂര്‍, നവാസ് പാറക്കാട്, അജ്മല്‍ മായിങ്കടത്ത്, ആതിഫ് റഹ് മാന്‍, എ.പി റാഷിദ്, മുബാഷിര്‍ തെക്കേപ്പുറം, ലുക്മാന്‍ മൂലക്കാടത്ത് എന്നിവര്‍ സംസാരിച്ചു.

Keywords : Kanhangad, Muslim-league, Kasaragod, Kerala, M. Abdul Hameed Haji, Ramadan Relief.