ശിഹാബ് തങ്ങള്‍ സ്മാരക മംഗല്ല്യ നിധി ശ്രദ്ധേയമാകുന്നു
Aug 13, 2012, 21:55 IST
Marhoom Shihab Thangal |
കാഞ്ഞങ്ങാട്ടേയും പരിസരത്തേയും 70 അംഗ ജമാഅത്തുകളിലെ അഗതികളും അനാഥരുമായ പെണ്‍കുട്ടികളുടെ വിവാഹത്തിന് കൈതാങ്ങാകാനുള്ള സംയുക്ത ജമാഅത്തിന്റെ സംരഭത്തിന് മനുഷ്യസ്നേഹികളായ സഹജീവികളില്‍ നിന്നും അസാമന്യമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 24 പെണ്‍കുട്ടികളുടെ വിവാഹത്തിന് ഓരോ ലക്ഷം രൂപവീതം നല്‍കിയതോടെ മംഗല്ല്യനിധിയുടെ അനിവാര്യത ഏവര്‍ക്കും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Metro Muhammed Haji |
ശിഹാബ് തങ്ങളുടെ വേര്‍പ്പാടിനുശേഷം സംസ്ഥാനത്തിലാദ്യമായി തങ്ങളുടെ പേരില്‍ നിരത്തിലിറങ്ങിയ ആംബുലന്‍സ് വാനിന്റെ സംഘടനയായ കാഞ്ഞങ്ങാട് ബനാത്ത് വാല സെന്ററിന് ചുക്കാന്‍ പിടിക്കുന്ന മെട്രോ മുഹമ്മദ് ഹാജിയാണ് ശിഹാബ് തങ്ങള്‍ മംഗല്ല്യനിധിയെന്ന ആശയം അവതരിപ്പിച്ച കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും സാരഥി.
സ്വര്‍ണ്ണവിലയുടെ കുതിച്ചുചാട്ടത്തില്‍ വിവാഹം പാവങ്ങള്‍ക്ക് ഒരു മഹാഭാരമായി മാറിയ ഇന്നത്തെ കാലത്ത് വാക്കുകള്‍ക്ക് പകരം കര്‍മ്മംകൊണ്ട് പാവങ്ങള്‍ക്ക് തുണയാകുന്ന സംയുക്ത ജമാഅത്തിന്റെ മംഗല്ല്യനിധിക്ക് പരിശുദ്ധ റമസാനില്‍ ഉദാരമതികള്‍ കൈയയച്ച് സഹായം നല്‍കിവരുന്നുണ്ട്.
Keywords: Kanhangad, Shihab Thangal Smaraka Mangalya Nithi, Samyuktha-Jamaath, kasaragod, Kerala