എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമാ അവാര്‍ഡ് പൊറോപ്പാട് അബ്ദുല്ല മുസ്ലിയാര്‍ക്ക് സമ്മാനിച്ചു
Aug 13, 2014, 16:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.08.2014) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക പണ്ഡിത പ്രതിഭാ അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ ട്രഷററുമായ പൊറോപ്പാട് അബ്ദുല്ല മുസ്്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കി.
അവാര്‍ഡ് ദാന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഉമര്‍കോയ തങ്ങള്‍, അന്‍വര്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ടി.കെ.സി അബ്ദുര്‍ റഹ്മാന്‍ ഹാജി, സി.കെ.കെ മാണിയൂര്‍, റൗഫ് ഫൈസി, ഹാരിസ് ഹസനി, അബ്ദുല്ല, വി.എന്‍.വി അബ്ദുര്‍ റഹ്മാന്‍, റഷീദ് മൗലവി ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
ദീനീ സേവനരംഗത്ത് കാല്‍ നൂറ്റാണ്ടുകാലത്തെ വ്യക്തി മുദ്രപതിപ്പിച്ച അപ്പാട്ടില്ലത്ത് അബ്ദുല്ല മുസ്്‌ലിയാര്‍ തങ്കയം (14 വര്‍ഷം), പൂച്ചക്കാട് (അഞ്ച് വര്‍ഷം), കണ്ണൂര്‍, പുതിയങ്ങാടി, ചിത്താരി, നീലേശ്വരം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.
ഏറെക്കാലത്തെ വിശാലമായ അധ്യാപനത്തിലൂടെ ഒട്ടേറെ ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഉമര്‍ കോയ പുതിയങ്ങാടി, ഹുസൈന്‍ കോയ ബീരിച്ചേരി, കരീം മൗലവി, ചിത്താരി അഷ്്‌റഫ് മൗലവി, തേര്‍ലായി മൂസ മൗലവി തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. ശൈഖ് ആദം ഹസ്‌റത്ത്, ഇ.കെ ഉസ്താദ്, പി.എ ഉസ്താദ് എന്നിവരുടെ മഹനീയ തണലിലാണ് വിജ്ഞാന ദാഹം തീര്‍ത്തത്. സി.എം മടവൂര്‍, സമസ്ത പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Trikaripur, Award, Kasaragod, Kanhangad, Kerala, E.K Aboobacker Musliyar.