പെരിയ പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം; പ്രകടനം നടത്തിയതിന് കേസ്
Dec 9, 2014, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2014) പെരിയ പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷം. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പുല്ലൂര്‍ മാക്കരംകോട്ടെ പ്രവീണ്‍ (19), പുല്ലൂര്‍ തട്ടുമ്മലിലെ നിതിന്‍ (18), മാക്കരംകോട്ടെ അഭിജിത്ത് (19), കൊളത്തൂരിലെ സുര്‍ജിത്ത് (18), മാക്കരംകോട്ടെ വി ശരത് (18) കുറ്റിക്കോലിലെ രാജേഷ് (19), കെഎസ്‌യു പ്രവര്‍ത്തകനായ കുണിയയിലെ സിയാദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിയാദിനെ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ പ്രവീണ്‍, ശരത്, വിഷ്ണു, അനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകരെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിലും കെഎസ്‌യു പ്രവര്‍ത്തകനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം പോളിടെക്‌നിക്കില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ കെഎസ്‌യു ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പെരിയ ബസ് സ്റ്റോപ്പില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപണം. എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി പോളിടെക്‌നിക്ക് ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങള്‍ ഒരു സംഘം കെഎസ്‌യു പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് പിന്നിലെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.
അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജ് കോമ്പൗണ്ടില്‍ വെച്ച് സിയാദിനെ യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. അതിനിടെ പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ജില്ലാ പ്രസിഡണ്ട് അടക്കമുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ബേക്കല്‍ പോലീസ് കേസെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, College, Polytechnic, SFI, KSU, Clash, Injured, Police, Case, Kasaragod, SFI - KSU clash in Periya.
Advertisement: