കമ്പ്യൂട്ടറുകളില്‍ നഗ്നരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പിഴ
Apr 11, 2012, 16:15 IST
കാഞ്ഞങ്ങാട്: കമ്പ്യൂട്ടറുകളില്‍ നഗ്നരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസില്‍ രണ്ടാംപ്രതിയെ കോടതി ശിക്ഷിച്ചു. നീലേശ്വരം കൊട്രച്ചാലിലെ വി.എന്‍ അജയകുമാറിനെയാണ് (27) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതി രണ്ടായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ആഗസ്റ് 27ന് നീലേശ്വരം ബസ്സ്റാന്റ് പരിസരത്തെ ഫ്രണ്ട്ലി സൈബര്‍ എന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘം ഇവിടുത്തെ കമ്പ്യൂട്ടറുകളില്‍ അശ്ളീല രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയെ ഒന്നാം പ്രതിയും സ്ഥാപനത്തിലെ ജീവനക്കാരനായ അജയകുമാറിനെ രണ്ടാംപ്രതിയുമാക്കിയാണ് നീലേശ്വരം പോലീസ് കേസ് രജിസ്റര്‍ ചെയ്തത്.
Keywords: Sex video,Computer,Court punishment,Youth, Kanhangad