വീട്ടമ്മയെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം
Feb 13, 2015, 16:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/02/2015) പര്‍ദ്ദ ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടമ്മയെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂളിയങ്കാലില്‍ ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. കൂളിയങ്കാല്‍ എണ്ണ മില്ലിന് സമീപത്തെ ചിരുതേയിയെ (81)യാണ് മുഖത്ത് സ്‌പ്രെ തളിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തിലും കാതിലും ഉണ്ടായിരുന്ന രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
ചിരുതേയി |
തളിപ്പറമ്പില്‍ സ്‌കൂള്‍ അധ്യാപകനായ മകന്‍ മനോജ്, ഭാര്യ ലിറ്റില്‍ ഫഌവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരി ഹേമയും ജോലിക്കും ഇവരുടെ മകന്‍ വൈഷ്ണവ് സ്‌കൂളിലേക്കും പോയ സമയത്താണ് ഇവര്‍ എത്തിയത്.
ചിരുതേയിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കവര്‍ച്ചക്കാരെ കുറിച്ച് ഇതു വരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.
Keywords: Robbery, Kasaragod, Kanhangad, Police, House, House-wife, Gold Chain, Robbery: Police probe continues.