മാനന്തവാടി സ്വദേശിയെ ട്രെയിനില്‍ കൊള്ളയടിച്ചു
Apr 19, 2012, 10:20 IST
കാസര്‍കോട്: വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരന്റെ ബാഗ് കൊള്ളയടിച്ചു. മാനന്തവാടി കല്ലോടി സ്വദേശിയും കര്‍ഷകനുമായ പി.എം.ബേബി പള്ളത്ത്(38)ന്റെ ബാഗാണ് വ്യാഴാഴ്ച രാവിലെ നാലോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചു കൊള്ളയടിച്ചത്. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് ട്രെയിനില്‍ കയറിയ ബേബിയുടെ ബാഗ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി കാസര്‍കോട്ടേക്ക് നീങ്ങുന്നതിനിടെ മടിയില്‍ നിന്നു മോഷ്ടാവ് ബാഗ് എടുത്തു ട്രെയിനില്‍ നിന്നും ചാടി രക്ഷപെടുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ നീങ്ങിയതുമൂലം ബേബിക്കു കാഞ്ഞങ്ങാട് റെയില്‍വേ സ്റേഷനില്‍ ഇറങ്ങാനായില്ല. പിന്നീട് കാസര്‍കോട് റെയില്‍വേ പോലീസിനെ സമീപിച്ചു പരാതി നല്‍കുകയായിരുന്നു. ബാഗില്‍ 800 രൂപയും വസ്ത്രങ്ങളും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുമുായിരുന്നതായി ബേബി പറഞ്ഞു.
Keywords: Robbery, Train, Kanhangad, Kasaragod