കോടതിയില്‍ റിഷ്ണ വീട്ടുകാരോടൊപ്പം പോയി
Jun 20, 2015, 10:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/06/2015) ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഹൊസ്ദുര്‍ഗ് വിനായക ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ വി.കെ കൃഷ്ണന്റെ മകള്‍ റിഷ്ണയും (36), മകള്‍ ആര്യയും (എട്ട്) ഒടുവില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. ഭര്‍തൃ വീട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായ റിഷ്ണയെയും മകളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് സഞ്ജയ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണനയിലുള്ളതിനാല്‍ റിഷ്ണയെയും മകളെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഹൈക്കോടതി ഇരുവരെയും മാതാപിതാക്കളോടൊപ്പം വിടുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് മകള്‍ ആര്യയെയും കൂട്ടി കാമുകന്‍ അലഹബാദ് ചിറാഗ് സ്വദേശി അബ്ദുല്ല മുഹമ്മദ് മുഹീനൊപ്പം റിഷ്ണ വീടുവിട്ടത്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് റിഷ്ണയെയും മകളെയും കാമുകനൊപ്പം ഗുല്‍ബര്‍ഗയില്‍ കണ്ടെത്തിയത്. ഇവരെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ (ഒന്ന്) ഔദ്യോഗിക വസതിയില്‍ ഹാജരാക്കിയിരുന്നു. ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
ഹൈക്കോടതിയിലെത്തിയ മുഹീം നാട്ടിലേക്ക് മടങ്ങി. റിഷ്ണ സഞ്ജയുമായും നിയമ പ്രകാരമുള്ള വിവാഹ മോചനം നേടാനുള്ള തയ്യാറെടുപ്പിലാണ്.

Keywords : Kanhangad, Love, Kasaragod, Court, Family.