റെയില്‍വേ ഗേറ്റ് അരമണിക്കൂര്‍ അടച്ചിട്ടു; യാത്രക്കാര്‍ വലഞ്ഞു
Sep 4, 2012, 18:53 IST
കാഞ്ഞങ്ങാട്: അരമണിക്കൂര്‍ നേരത്തോളം റെയില്‍വേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് മൂന്ന് തീവണ്ടികള്‍ക്ക് കടന്നു പോകാനായി കാഞ്ഞങ്ങാട് ഇക്ബാല്‍ റെയില്‍വേ ഗേറ്റ് അരമണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടത്. ഓരോ ട്രെയിന്‍ കടന്നു പോകുമ്പോഴും വാഹനങ്ങളെ കടത്തി വിടാന്‍ സമയമുണ്ടായിട്ടും മൂന്ന് ട്രെയിനുകളും പോകുന്നതുവരെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.
ഇതുകാരണം ഇക്ബാല്‍ റെയില്‍വേ ഗേറ്റ് മുതല്‍ പത്മ ക്ലിനിക് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. വാഹനങ്ങളുടെയും യാത്രക്കാരുടെയും ബാഹുല്യം കാരണം സംസ്ഥാന പാതയിലും ഗതാഗത തടസ്സമുണ്ടായി.
ഇതുകാരണം ഇക്ബാല്‍ റെയില്‍വേ ഗേറ്റ് മുതല്‍ പത്മ ക്ലിനിക് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. വാഹനങ്ങളുടെയും യാത്രക്കാരുടെയും ബാഹുല്യം കാരണം സംസ്ഥാന പാതയിലും ഗതാഗത തടസ്സമുണ്ടായി.
Keywords: Railway gate, Close, Half hour, Iqbal, Kanhangad, Kasaragod