യുവാവിനെ മര്‍ദിച്ച സംഭവം: ജ്വല്ലറി ഉടമകള്‍ മുങ്ങി; വീടുകളില്‍ റെയ്ഡ്
Aug 27, 2014, 16:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2014) വഴിത്തര്‍ക്കത്തെ കുറിച്ച് സംസാരിക്കാന്‍ ചെന്നയാളെ ജ്വല്ലറിക്കുള്ളില്‍ മര്‍ദിച്ച സംഭവത്തില്‍ ജ്വല്ലറി ഉടമകളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. നോര്‍ത്ത് ചിത്താരിയിലെ മുഹമ്മദലി (28) യെ മര്‍ദിച്ച സംഭവത്തിലാണ് കാഞ്ഞങ്ങാട് മിനാര്‍ ജ്വല്ലറി പാര്‍ട്ണര്‍ വയനാട് സ്വദേശി അബ്ദുല്‍ ഹമീദിന്റെ അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനിലുള്ള വീട്ടിലും മറ്റൊരു പാര്‍ട്ണര്‍ അഷ്‌റഫിന്റെ കുശാല്‍ നഗറിലെ വീട്ടിലും കഴിഞ്ഞ ദിവസം രാത്രി പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് പ്രതികള്‍ അവിടെ നിന്നും മുങ്ങിയിരുന്നു.
മര്‍ദനത്തിന് കൂട്ട് നിന്ന പി.എം.സി സലീമിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഹൊസ്ദുര്‍ഗ് എസ്.ഐ ബിജുലാലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 7.30 മണിയോടെയാണ് വഴിത്തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ജ്വല്ലറിയിലെത്തിയ മുഹമ്മദലിയെ മൂവരും ചേര്‍ന്ന് മര്‍ദിച്ചത്. പരിക്കേറ്റ മുഹമ്മദലി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഞാണിക്കടവില്‍ റോഡിന് വേണ്ടി വിട്ട് നല്‍കിയ സ്ഥലം മൂവരും വിറ്റ സംഭവവുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാനാണ് മുഹമ്മദലി മിനാര്‍ ജ്വല്ലറിയില്‍ എത്തിയത്.
സംഭവത്തില്‍ കേസെടുത്ത ശേഷം രണ്ട് പാര്‍ട്ണര്‍മാരും സഹായിയും മുങ്ങിയിരുന്നു. ഇവര്‍ വയനാട്ടിലുള്ളതായാണ് വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
വഴിത്തര്‍ക്കം സംസാരിക്കാനെത്തിയയാളെ ജ്വല്ലറിയില്‍ തടഞ്ഞ് വെച്ച് മര്‍ദിച്ചു; 3 പേര്‍ക്കെതിരെ കേസ്

Keywords : Kanhangad, Assault, Jewellery, Kerala, Kasaragod, Police, Case, Investigation, Police-raid, House, Muhammadali, Minar Gold.