സാന്ത്വനസായാഹ്നം സംഘടിപ്പിച്ചു
Nov 28, 2012, 16:34 IST
ഗായിക രജിതാസുരേഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാന്ത്വനസായാഹ്നം പരിപാടി.
|
കാഞ്ഞങ്ങാട്: സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി ഗായിക രജിതാ സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സാന്ത്വനസായാഹ്നം പരിപാടി കാഞ്ഞങ്ങാട് ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്നു. ലയണ്‍സ് ക്ലബ്ബ് ഓഫ് ആനന്ദാശ്രമത്തിന്റെ സഹകരണത്തോടെയാണ് പത്താമത്തെ പരിപാടി സംഘടിപ്പിച്ചത്.
ഗായിക രജിതാ സുരേഷിനൊപ്പം രജീഷ് നീലേശ്വരം, സേതുലക്ഷ്മി എന്നിവരും കലാസംഘത്തിലുണ്ടായിരുന്നു. വിനീഷ് വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സേതുനാഥും ഗാനങ്ങള്‍ ആലപിച്ചു.
പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ സാന്ത്വനം പകര്‍ന്ന് നല്‍കുക, മാനസിക ഉല്ലാസം, സമൂഹ്യ അവകാശം, വ്യക്തിത്വ വികസനം എന്നിവ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സാന്ത്വന സായാഹ്നം സംഘടിപ്പിച്ചുവരുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സ്വാഗതവും ഗായിക രജിതാ സുരേഷ് നന്ദിയും പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജഗദീശന്‍, വൈസ്പ്രസിഡന്റ് സതീശന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Keywords: Anandasramam, Roatary special school, Music programme, Rajitha Suresh, Kanhangad, Kasaragod, Kerala, Malayalam news