പ്രോ കബഡി ലീഗ്: ജില്ലയ്ക്ക് അഭിമാനമായി ഉദുമയില്‍ നിന്നും മൂന്നു പേര്‍
May 26, 2015, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) പ്രോ കബഡി സീസണ്‍ രണ്ടില്‍ കബഡിയുടെ ഈറ്റില്ലമായ കാസര്‍കോട്ട് നിന്നും മൂന്ന് താരങ്ങള്‍ മത്സരിക്കും. മുംബൈയില്‍ ജൂലൈ 18 ന് ആരംഭിക്കുന്ന പ്രോ കബഡിയില്‍ ജില്ലയുടെ അഭിമാനമായി ഉദുമയില്‍ നിന്നുള്ള മൂന്ന് താരങ്ങളാണ് കളത്തിലിറങ്ങുന്നത്. നിരവധി അന്താരാഷ്ട്ര താരങ്ങള്‍ മത്സരിക്കുന്ന പ്രോ കബഡിയില്‍ എട്ട് ടീമുകളാണ് മത്സരിക്കുന്നത്.
'യു മുംബൈ'യ്ക്ക് വേണ്ടി മത്സരിക്കുന്ന ഉദുമ ആറാട്ടുകടവിലെ അനൂപ് ഇ.വി (21)യും, തെലുഗു ടൈറ്റാന്‍സിനു വേണ്ടി മത്സരിക്കുന്ന കുതിരക്കോട്ടെ നിശാന്ത് പി.എം (22) ഉം, ഉദുമ അച്ചേരിയിലെ സാഗര്‍ ബി. കൃഷ്ണ (23) എന്നിവരാണ് ജില്ലയുടെ അഭിമാന താരങ്ങള്‍.
ഇ.വി അനൂപ് ഫ്രണ്ട്‌സ് ആറാട്ടുകടവിന്റെ കളിക്കാരനാണ്. ഉദുമ എച്ച്.എസ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, നെഹ്‌റു കോളജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഞ്ച് തവണ ജൂനിയര്‍ നാഷണല്‍ കബഡിയിലും മത്സരിച്ചിട്ടുണ്ട്. എരോലിലെ ഇ.വി വെള്ളുങ്ങന്റേയും, നാരായണിയുടെയും മകനാണ്.
നിശാന്ത് പി.എം സംഘചേതന കുതിരക്കോടിന്റെ കളിക്കാരനാണ്. ജി.എഫ്.എച്ച്.എസ് ബേക്കല്‍, ഉദുമ എച്ച്.എസ്, നെഹ്‌റു കോളജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, രണ്ട് തവണ നാഷണല്‍ കബഡിയിലും ദേശീയ ഗെയിംസിലും കേരളത്തിനുവേണ്ടി മത്സരിച്ചിട്ടുണ്ട്. പി.എം ഗോവിന്ദന്റെയും, പി. ലക്ഷ്മിയുടെയും മകനാണ്.
കാസര്‍കോട് ജില്ലാ ടീം ക്യാപ്റ്റനായ സാഗര്‍ ബി. കൃഷ്ണ ഉദുമ അര്‍ജുന അച്ചേരിയുടെ താരമാണ്. ജി.എച്ച്.എസ് ഉദുമ, നെഹ്‌റു കോളജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്കും മൂന്ന് തവണ നാഷനല്‍ കബഡിയിലും, ദേശീയ ഗെയിംസിലും കേരളത്തിനുവേണ്ടി മത്സരിച്ചിട്ടുണ്ട്. വി. ബാലകൃഷ്ണന്റേയും വി. മീനയുടെയും മകനാണ്.
മലയാളികളാണ് രണ്ടു ടീമിന്റെയും പരിശീലകര്‍. കൊടക്കാട് സ്വദേശി ഇ. ഭാസ്‌കരനാണ് 'യു മുംബൈ'യുടെ പരിശീലകന്‍. തെലുഗു ടൈറ്റാന്‍സിന്റെ കോച്ച് തിരുവനന്തപുരം സ്വദേശി ജെ. ഉദയകുമാറാണ്.
'യു മുംബൈ'യ്ക്ക് വേണ്ടി മത്സരിക്കുന്ന ഉദുമ ആറാട്ടുകടവിലെ അനൂപ് ഇ.വി (21)യും, തെലുഗു ടൈറ്റാന്‍സിനു വേണ്ടി മത്സരിക്കുന്ന കുതിരക്കോട്ടെ നിശാന്ത് പി.എം (22) ഉം, ഉദുമ അച്ചേരിയിലെ സാഗര്‍ ബി. കൃഷ്ണ (23) എന്നിവരാണ് ജില്ലയുടെ അഭിമാന താരങ്ങള്‍.
ഇ.വി അനൂപ് ഫ്രണ്ട്‌സ് ആറാട്ടുകടവിന്റെ കളിക്കാരനാണ്. ഉദുമ എച്ച്.എസ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, നെഹ്‌റു കോളജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഞ്ച് തവണ ജൂനിയര്‍ നാഷണല്‍ കബഡിയിലും മത്സരിച്ചിട്ടുണ്ട്. എരോലിലെ ഇ.വി വെള്ളുങ്ങന്റേയും, നാരായണിയുടെയും മകനാണ്.
നിശാന്ത് പി.എം സംഘചേതന കുതിരക്കോടിന്റെ കളിക്കാരനാണ്. ജി.എഫ്.എച്ച്.എസ് ബേക്കല്‍, ഉദുമ എച്ച്.എസ്, നെഹ്‌റു കോളജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, രണ്ട് തവണ നാഷണല്‍ കബഡിയിലും ദേശീയ ഗെയിംസിലും കേരളത്തിനുവേണ്ടി മത്സരിച്ചിട്ടുണ്ട്. പി.എം ഗോവിന്ദന്റെയും, പി. ലക്ഷ്മിയുടെയും മകനാണ്.
മലയാളികളാണ് രണ്ടു ടീമിന്റെയും പരിശീലകര്‍. കൊടക്കാട് സ്വദേശി ഇ. ഭാസ്‌കരനാണ് 'യു മുംബൈ'യുടെ പരിശീലകന്‍. തെലുഗു ടൈറ്റാന്‍സിന്റെ കോച്ച് തിരുവനന്തപുരം സ്വദേശി ജെ. ഉദയകുമാറാണ്.
Keywords : Kasaragod, Kerala, Udma, Kabadi-tournament, Sports, Kanhangad, Club, Pro Kabaddi league, Sagar, Anoop, Nishanth, Pro Kabaddi league: 3 youths participate from Udma.