പവര്‍കട്ട് മുതലാക്കി ലാഭം സൂപര്‍ മാര്‍കറ്റില്‍ മോഷണം
Sep 29, 2012, 16:30 IST
കാഞ്ഞങ്ങാട്: അടിക്കടിയുണ്ടാകുന്ന വൈദ്യുതി വിതരണ തടസ്സവും പവര്‍കട്ടും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴിലുള്ള പുതിയ കോട്ടയിലെ ലാഭം സൂപര്‍ മാര്‍കറ്റിനെ ഇരുട്ടിലാഴ്ത്തുന്നു.
സന്ധ്യാനേരങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ ലാഭം മാര്‍കറ്റ് പൂര്‍ണമായും ഇരുട്ടിലാണ്. ഈ സമയങ്ങളില്‍ ഇവിടെ നിന്നും സാധനങ്ങള്‍ മോഷണം പോകുന്നതും പതിവാണ്. സൂപര്‍ മാര്‍കറ്റിന് ഒരു ജനറേറ്റര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തിക്കുന്നില്ല. ഇന്‍വെര്‍ട്ടറിനുവേണ്ടി അധികൃതര്‍ അപേക്ഷ ല്‍കിയെങ്കിലും അതും അനുവദിക്കപ്പെട്ടിട്ടില്ല.
ഇരുട്ടില്‍ ഇവിടെ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ എളുപ്പമാണ്. പല നിത്യോപയോഗ സാധനങ്ങളും ഇതിനകം ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടതായി സ്റ്റോക്കെടുപ്പില്‍ തെളിഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Power cut, Civil Supply corporation, Super market, Robbery, Kanhangad.