പതിനെട്ടുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അമ്പതുകാരനെ പോലീസ് താക്കീത് ചെയ്തു
Jul 8, 2015, 12:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/07/2015) പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും സ്ഥിരമായി ശല്യപ്പെടുത്തുകയും ചെയ്യുന്ന അമ്പതുകാരനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞ് ആഡംബര കാറില്‍ കറങ്ങിനടക്കുന്ന മധ്യവയസ്‌ക്കനെയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ച് വരുത്തി താക്കീത് ചെയ്തത്. മധ്യവ യസ്‌ക്കനാണെങ്കിലും യുവതികള്‍ ഇയാള്‍ക്ക് ഒരു ഹരമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ബങ്കളത്തിനടുത്തുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു യുവതിയുടെ വീട്ടില്‍ സ്ഥിരം എത്താറുണ്ടായിരുന്ന ഇയാളെ ഒരുതവണ നാട്ടുകാര്‍ താക്കീത് നല്‍കി വിട്ടിരുന്നു. ഇപ്പോള്‍ വീട്ടിനടുത്തുള്ള ചെറുമകളുടെ പ്രായമുള്ള കോളജ് വിദ്യാര്‍ത്ഥിനിയോടാണ് ഇയാള്‍ക്ക് പ്രണയം. പെണ്‍കുട്ടി കോളജിലേക്ക് പോകുന്ന വഴിവക്കില്‍ കാത്തുനിന്നാണ് പ്രണയാഭ്യര്‍ത്ഥന. പലവട്ടം താക്കീത് നല്‍കിയിട്ടും ശല്യം സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ഇനി ഇത് അവര്‍ത്തിക്കരുതെന്ന താക്കീതോടെ ഡിവൈഎസ്പി പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Police warns 50 year old, Love, College Student, Police, Complaint, Kanhangad, Kerala, Advertisement KB Marketing.
Advertisement: