ബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെ കോടതിയില്‍ ഹാജരാക്കി
Sep 11, 2012, 16:36 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ നീലേശ്വരം സ്വദേശിനിയായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയും പെരിയ പോളി ടെക്‌നിക് വിദ്യാര്‍ത്ഥിയുമായ ശ്രീതു(19) വിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ ഹാജരാക്കിയത്. താന്‍ വീട്ടുകാര്‍കൊപ്പം പോകുന്നുവെന്നാണ് ശ്രീതു കോടതിയില്‍ മൊഴി നല്‍കിയത്. ഇതേതുടര്‍ന്ന് ശ്രീതുവിനെ കോടതി വീട്ടുകാര്‍കൊപ്പം വിട്ടയച്ചു.
സെപ്തംബര്‍ ആറിന് രാവിലെ പെരിയ പോളിടെക്‌നികിലേക്ക് പതിവുപോലെ പോയ ശ്രീതു കാഞ്ഞങ്ങാട്ടെ ബസ് ഡ്രൈവറായ മുനീറിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ശ്രീതുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാനന്തവാടിയിലും തുടര്‍ന്ന് കണ്ണൂരിലും നടത്തിയ അന്വേഷണത്തിലാണ് കമിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്.
ശ്രീതുവിനെയും മുനീറിനെയും പിന്നീട് നീലേശ്വരത്തേക്ക് കൊണ്ടുവരികയും ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. രണ്ട് വര്‍ഷത്തിനകം ശ്രീതുവിന്റെയും മുനീറിന്റെയും വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പു നല്‍കിയതിനെതുടര്‍ന്നാണ് വീട്ടുകാര്‍കൊപ്പം പോവുകയാണെന്ന് ശ്രീതു കോടതിയെ അറിയച്ചത്.

Keywords: Love, Escape, Student, Bus driver, Hosdurg, Court, Kanhangad, Kasaragod