ലീഗ് നേതാവിന്റെ വീടിന് കരി ഓയിലൊഴിച്ചു; അന്വേഷണം തുടങ്ങി
Sep 24, 2012, 21:36 IST
കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന് കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് അരയിയിലെ കെ സി അബൂക്കറിന്റെ വീടിനാണ് ഞായറാഴ്ച പുലര്‍ചെ അജ്ഞാത സംഘം കരി ഓയിലൊഴിച്ചത്.
ഞായറാഴ്ച വിവാഹ നിശ്ചയം നടക്കേണ്ട വീടായിരുന്നതിനാല്‍ ഏറെ വൈകിയാണ് വീട്ടുകാര്‍ കിടന്നുറങ്ങിയത്. രാവിലെ ഉണര്‍ന്നപ്പോഴാണ് വീടിന്റെ ചുമരില്‍ കരിഓയിലൊഴിച്ചതായി കണ്ടെത്തിയത്. അരയിലെ ലീഗ് ഓഫീസിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു.
അക്രമം നടത്തിയവരുടെ പേര് വിവരങ്ങള്‍ പരിസരവാസികള്‍ പോലീസിന് കൈമാറി. ഇതാണ് വീടിന് കരിഓയിലൊഴിക്കാന്‍ കാരണമെന്ന് പറയുന്നു.

Keywords: Kanhangad, Oil, Police, Case, Kasaragod, Kerala, Muslim League, House, Arayil