ശില്‍പയുടെ മരണം: കാമുകന്‍ ലക്ഷ്മീശനെ തേടി പോലീസ് ഹൈദരാബാദിലേക്ക്
Jul 16, 2014, 21:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.07.2014) യുവതി ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരിച്ച സംഭവത്തില്‍ ഒളിവിലുള്ള കാമുകനെ തേടി പോലീസ് സംഘം ഹൈദരാബാദിലേക്ക്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന ശില്‍പ (24)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കാമുകന്‍ കാഞ്ഞങ്ങാട് കാരാട്ടുവയലിലെ ലക്ഷ്മീശനെ പിടികൂടാനായാണ് പോലീസ് ഹൈദരാബാദിലേക്ക് പോകാനൊരുങ്ങുന്നത്. ഉടന്‍ തന്നെ അന്വേഷണം സംഘം അവിടേക്ക് തിരിക്കും.
ശില്‍പയുടെ മരണത്തിന് ശേഷം മംഗലാപുരത്ത് ഒളിവില്‍ കഴിഞ്ഞ ലക്ഷ്മീശന്‍ പിന്നീട് ഹൈദരാബാദിലേക്ക് മുങ്ങുകയായിരുനനു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചെര്‍ക്കള ശാഖയിലെ മാനേജരായിരുന്ന ലക്ഷ്മീശനും ശില്‍പയും പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം ലക്ഷ്മീശന്‍ നിസരിച്ചപ്പോഴാണ് ശില്‍പ വിഷം കഴിച്ചതെന്നാണ് വിവരം. താന്‍ ആത്മഹത്യ ചെയ്യുന്നതായി ശില്‍പ ഡയറിയില്‍ എഴുതിയിരുന്നു.
ലക്ഷ്മീശനെ കാണാന്‍ ചെര്‍ക്കളയിലെത്തിയ ശില്‍പ അവിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ജ്യൂസില്‍ വിഷം ചേര്‍ത്ത് കുടിച്ചതെന്നാണ് വിവരം. എന്നാല്‍ ഈ സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സംഭവ ദിവസം മാനേജര്‍ ലക്ഷ്മീശന്റെ നിര്‍ദേശ പ്രകാരം ഏഴ് ജ്യൂസുകള്‍ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നതായി ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. സി.സി.ടി.വി ക്യാമറ ഉണ്ടെങ്കിലും ശില്‍പയും, ലക്ഷ്മീശനും ജ്യൂസ് കുടിക്കുന്നതിന്റെ ദൃശ്യം അതില്‍ പതിഞ്ഞിരുന്നില്ല. ഇത് ദുരൂഹത ഇരട്ടിപ്പിച്ചു.
സംഭവ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ശില്‍പ ലക്ഷ്മീശന്റെ ക്യാബിനിലായിരുന്നു. സ്ഥാപനത്തില്‍ ലക്ഷ്മീശന്റെ ക്യാബിന്‍ ഒഴിലെ മറ്റു എല്ലാ ക്യാബിനുകളിലും സി.സി.ടി.വി ക്യാമറകള്‍ ഉണ്ട്. ലക്ഷ്മീശന്‍ ശില്‍പയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ശില്‍പയുടെ വീട്ടുകാരുടെ ആരോപണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
Keywords : Kanhangad, Woman, Death, Love, Case, Police, Investigation, Kerala, Shilpa, Lakshmeeshan.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067