കൊല്ലം സ്വദേശിയോടൊപ്പം ഒളിച്ചോടിയ തായന്നൂര്‍ സ്വദേശിനിയെ കണ്ടെത്തി
May 15, 2012, 15:52 IST
കാഞ്ഞങ്ങാട്: കൊല്ലം സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയ തായന്നൂര്‍ സ്വദേശിനിയായ യുവതിയെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. തായന്നൂര്‍ മുണ്ട്യാനത്തെ പനിവേലികുന്നേല്‍ നാരായണന്റെ മകള്‍ പി. ഷൈജിയേയാണ്(22) തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്.
താന്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹിക്കുന്നതായി ഷൈജി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. മെയ് ആറിന് രാവിലെയാണ് ഷൈജി കൊല്ലം കൊളത്തൂര്‍പുഴ സ്വദേശിയായ ഷാഫിയൊടൊപ്പം ഒളിച്ചോടിയത്. നാല് മാസക്കാലമായി ഷൈജി കൊട്ടാരക്കരയിലെ ജിപിഎല്‍ എന്ന കമ്പനിയില്‍ ബിസിനസ് മാനേജ്മെന്റ് ട്രെയിനിയായി ജോലി ചെയ്തുവരികയാണ്. ഇതെ സ്ഥാപനത്തില്‍ ഷാഫിയും പരിശീലനത്തിനെത്തിയതോടെ ഇരുവരും തമ്മില്‍ പരിചയപ്പെടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയുമായിരുന്നു.
കമ്പനി വക ഹോസ്റലില്‍ താമസിച്ചാണ് ഷൈജി കൊട്ടാരക്കരയിലെ കമ്പനിയില്‍ പരിശീലനം നടത്തുന്നത്. ഈ കമ്പനിയുടെ ശാഖ അടുത്തിടെ നീലേശ്വരത്ത് ആരംഭിച്ചിരുന്നു. ഇവിടേക്ക് ഷാഫിയുമൊത്ത് വന്ന ഷൈജി പിന്നീട് വീട്ടില്‍ പോവുകയും ഷാഫിയുമായുള്ള പ്രണയബന്ധം അറിയിക്കുകയും ചെയ്തിരുന്നു. വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് യുവതി ഷാഫിക്കൊപ്പം ഒളിച്ചോടിയത്. നീലേശ്വരത്തെ കമ്പനിയിലേക്ക് ജോലിക്കുപോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ ഷൈനി തുടര്‍ന്ന് ഷാഫിക്കൊപ്പം നാടുവിടുകയായിരുന്നു.
ഷൈജിയുടെ വീട്ടുകാരുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ഷൈജിയേയും കാമുകന്‍ ഷാഫിയേയും കൊല്ലത്ത് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ എത്തിക്കുകയായിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷാഫിയോടൊപ്പം പോയതെന്നും തന്നെയാരും തട്ടികൊണ്ടുപോയതല്ലെന്നുമാണ് ഷൈജി കോടതിയില്‍ മൊഴി നല്‍കിയത്. അതേസമയം മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്നും ഷൈജി കോടതിയെ അറിയിക്കുകയായിരുന്നു.
Keywords: Elpoe girl, Found, Thayannur, Kasaragod