വീട്ടിലെ വൈദ്യുതിയും പൈപ്പ് ലൈനും വിച്ഛേദിച്ച് പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു
Jul 31, 2012, 14:27 IST
അജാനൂര്‍ മത്തായിമുക്കിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ സംഭവം. വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ പിടികിട്ടാപ്പുള്ളിയും വാറന്റ് പ്രതിയുമായ മുസ്ലിം ലീഗ് പ്രവര്ത്തകന് അതിഞ്ഞാലിലെ റമീസ് (28) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയെങ്കിലും വാതില്‍ വീട്ടുകാര്‍ തുറക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും പോലീസ് വിച്ഛേദിച്ചു. ഇതിനിടെ, റമീസ് ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. തുടര്‍ന്ന് എ.എസ്.പി.എച്ച്. മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
മൂന്ന് കേസുകളില്‍ റമീസിനെതിരെ ജില്ലാ കോടതിയുടെ വാറന്റുണ്ട്. രണ്ടു കേസുകളില്‍ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ട് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രതിയായ ഇയാള്‍ ഒരുവര്‍ഷം മുമ്പാണ് വിദേശത്തേക്ക് കടന്നത്.

Keywords: Kanhangad, Arrest, Youth, Accuse