city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിച്ചു വളരാം...മലപ്പച്ചേരി സ്‌കൂളില്‍ കളിസ്ഥലമൊരുങ്ങുന്നു

നീലേശ്വരം: (www.kasargodvartha.com 09/09/2015) മടിക്കൈ മലപ്പച്ചേരി ജിഎല്‍പി സ്‌കൂളിലെ കളിസ്ഥല നിര്‍മാണം ജനുവരിയോടെ പൂര്‍ത്തീകരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നാല് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ഒന്നേകാല്‍ ഏക്കറിലാണ് കളിസ്ഥലം നിര്‍മിക്കുന്നത്.  കഴിഞ്ഞ വര്‍ഷമാണ് കളിസ്ഥലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പകുതിയലധികം പാറനിറഞ്ഞ പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കയ്യാല ഒരുക്കല്‍, പാറപൊട്ടിച്ച് നിലമൊരുക്കല്‍ എന്നീ പ്രവര്‍ത്തികളുടെ ഒരു ഭാഗം പൂര്‍ത്തീകരിച്ചു.

നൂറ് മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമുള്ള സ്ഥലം വാട്ടര്‍ലെവല്‍ ചെയത് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതി വഴി അറുപതോളം തൊഴിലാളികളാണ് കഴിഞ്ഞ വര്‍ഷം കളിസ്ഥല നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത്. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയാണ് പ്രവൃത്തികള്‍ നടത്തിയത്. 60000 രൂപ പിടിഎ ഫണ്ടും കളിസ്ഥലത്തിന്റെ നിര്‍മാണത്തിനുവേണ്ടി ചെലവഴിച്ചിട്ടുണ്ട്.
 
നടപ്പ് സാമ്പത്തിക വര്‍ഷവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പെടുത്തിതന്നെയാണ് അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക. പണി പൂര്‍ത്തീകരിച്ചാല്‍ നൂറ് മീറ്റര്‍ ഡയറക്ട് ട്രാക്കും 200 മീറ്റര്‍ റൗണ്ട് ട്രാക്കും ലഭിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെയും പി ടി എ യുടെയും  വിലയിരുത്തല്‍.

കുട്ടികളുടെ കായിക പരിശീലനത്തിനും വിവിധ കായികഇനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് കളിസ്ഥലം നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിനുശേഷം സമീപപ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും കളിസ്ഥലം ഉപയോഗപ്പെടും. നിലവില്‍ 84 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ നിന്നും ഈ വിദ്യാലയത്തിലേക്ക് എത്തുന്ന കായികാഭിരുചിയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളെ പൂവണയിക്കാന്‍ ഇത് സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്‍.

കളിച്ചു വളരാം...മലപ്പച്ചേരി സ്‌കൂളില്‍ കളിസ്ഥലമൊരുങ്ങുന്നു

Keywords : Kasaragod, Kanhangad, Nileshwaram, School, Students, Education, Malapachery. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia