ടാങ്കര്‍ ലോറി റോഡരികിലെ കുഴിയിലേക്ക് ചെരിഞ്ഞു
Sep 14, 2012, 11:39 IST
മാവുങ്കാല്‍: മോട്ടോര്‍ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ടാങ്കര്‍ ലോറി റോഡരികിലെ കുഴിയിലേക്ക് ചെരിഞ്ഞു.
മംഗലാപുരത്ത് നിന്ന് നിറയെ പ്രെട്രോളുമായി പുതിയകണ്ടത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 എച്ച് 9477 ബുള്ളറ്റ് ടാങ്കര്‍ ലോറിയാണ് വ്യാഴാഴ്ച ഉച്ചയോടെ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്ര കമാനത്തിനടുത്ത് റോഡരികിലേക്ക് ചെരിഞ്ഞത്.
റോഡരികിലേക്ക് ചെരിഞ്ഞ് നിന്ന ടാങ്കര്‍ ലോറിയുടെ മുകള്‍ഭാഗത്ത് കൂടി ഇലക്ട്രിക് ലൈന്‍ കടന്നുപോകുന്നുണ്ട്. ഇലക്ട്രിക് ലൈന്‍ തൊട്ടു തൊട്ടില്ലെന്ന നിലയിലായിരുന്നു. ഭാഗ്യം കൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. റോഡ് മുറിച്ച് അലഷ്യമായി പോവുകയായിരുന്ന ബൈക്കിലെ യാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോഴാണ് ടാങ്കര്‍ ലോറി കുഴിയിലേക്ക് വീണത്. ലോറിയുടെ മുന്‍ഭാഗം ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കരുണാകരന് നിസാര പരിക്കേറ്റു.

Keywords: Petrol Tanker lorry, Accident, Mavungal, Kanhangad, Kasaragod