ബൈക്കിന് പെട്രോളടിക്കാനെത്തിയ യുവാവ് പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചു
Jul 16, 2015, 11:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/07/2015) ബൈക്കിന് പെട്രോളടിക്കാനെത്തിയ ആള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. പടന്നക്കാട് ഐങ്ങോത്തെ കണ്ണന്റെ മകന്‍ പവിത്ര(38)നാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം ഐങ്ങോത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. പവിത്രന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഐങ്ങോത്തെ പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാന്‍ ബൈക്കിലെത്തിയതായിരുന്നു യുവാവ്. പമ്പ് ജീവനക്കാരനായ പവിത്രന്‍ ബൈക്കില്‍ പെട്രോള്‍ നിറച്ചുകൊടുക്കുന്നതിനിടെ യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. പമ്പില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കരുതെന്ന് പവിത്രന്‍ യുവാവിനോടാവശ്യപ്പെട്ടു. അതുപറയാന്‍ നീയാരാടാ എന്ന് ആക്രോശിച്ചുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന പവിത്രന്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, Youth assaulted by petrol pump employee.
Advertisement: