Book Release | ‘ജനകീയ പ്രശ്നങ്ങൾ ഇന്ത്യൻ പാർലമെൻറ്റിൽ’ പി കരുണാകരൻ്റെ പുസ്തകം പ്രകാശനം ചെയ്തു
● ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
● ‘ചരിത്രകാരൻ ഡോ.സി ബാലൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പിവികെ പനയാലിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) ഇന്ത്യൻ പാർലമെൻ്റിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, മുതിർന്ന സിപിഎം നേതാവ് പി കരുണാകരൻ നടത്തിയ പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങി. 'നാടിൻ്റെ പൾസ് അറിഞ്ഞ പെർഫോമൻസ്' എന്ന പേരിലുള്ള അവതാരിക എഴുതിയത് അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു.
'ജനകീയ പ്രശ്നങ്ങൾ ഇന്ത്യൻ പാർലമെൻറ്റിൽ' എന്ന പേരിൽ അറുനൂറോളം പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോൽസവത്തിൽ വെച്ചാണ് പ്രകാശനം ചെയ്തത്. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ ചരിത്രകാരൻ ഡോ.സി ബാലൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പിവികെ പനയാലിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
പി കരുണാകരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, എ മാധവൻ, പി ദാമോദരൻ, ടി രാജൻ, എ ആർ സോമൻ, ഇ ജനാർദനൻ, വി ചന്ദ്രൻ, കെ മുരളി, എം കെ ഗോപകുമാർ, ഡി കമലാക്ഷ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു. ചിന്ത ബുക്ക്സ്റ്റാൾ മാനേജർ സി പി രമേശൻ സ്വാഗതം പറഞ്ഞു
ഈ പുസ്തകം, രാഷ്ട്രീയ, സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഗ്രന്ഥമായി, ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുന്നു.
#Karunakaran #IndianParliament #BookLaunch #CPI #PublicIssues #KeralaLiterature