യാത്രക്കാരന്‍ ബസ് ക്ലീനറുടെ മുഖത്ത് ഉളികൊണ്ട് കുത്തി
Nov 19, 2012, 19:33 IST
അമ്പലത്തറ: ബസില്‍ ക്ലീനറുടെ മുഖത്ത് ഉളികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ യാത്രക്കാരനെതിരെ വധശ്രമത്തിന് അമ്പലത്തറ പോലീസ് കേസെടുത്തു. പുങ്ങംചാലിലെ ഷിജുവി(28)നാണ് കുത്തേറ്റത്. ഷിജുവിന്റെ പരാതിയില്‍ പന്നിത്തടത്തെ രാജേന്ദ്രനെ(43)തിരെയാണ് കേസ്. രാജേന്ദ്രനെ അമ്പലത്തറ എസ് ഐ ടി സുഭാഷ് നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം 3.30 മണിക്കാണ് സംഭവം. കാഞ്ഞങ്ങാട്ട് നിന്നും കൊന്നക്കാട്ടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. ഒടയംചാല്‍ ചക്കിട്ടടുക്കത്ത് എത്തിയപ്പോള്‍ ബസ് ക്ലീനറായ ഷിജുവുമായി വാക്ക് തര്‍ക്കവും ബഹളവുമുണ്ടാക്കിയ രാജേന്ദ്രന്‍ മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെ സഞ്ചിയിലുണ്ടായിരുന്ന ഉളികൊണ്ട് ഷിജുവിന്റെ മുഖത്ത് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഷിജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഷിജുവിന്റെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് രാജേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ രാജേന്ദ്രന്‍ അമിതമായ ലഹരിയിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Keywords: Passenger, Attack, Bus cleaner, Ambalathara, Arrest, Police, Case, Kanhangad, Kasaragod, Kerala, Malayalam news, Passenger attacked bus cleaner