പടന്നയില്‍ സി.പി.എം നീക്കം ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍: കോണ്‍ഗ്രസ്
Jun 11, 2015, 12:00 IST
പടന്ന: (www.kasargodvartha.com 11/06/2015) ഗ്രാമ പഞ്ചായത്തില്‍ ചട്ടങ്ങള്‍ക്കകത്തും മാനദണ്ഡങ്ങള്‍ പാലിച്ചും വാര്‍ഡ് വിഭജനം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്ക് അനുകൂലമായി വാര്‍ഡ് വിഭജിക്കാന്‍ ആവശ്യപ്പെടുന്ന സി.പി.എം നേതാക്കളുടെ നീക്കം ഒരു കാരണവശാലും അനുവദിക്കരുതെന്ന് പടന്ന മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ ജനപിന്തുണ നേടി അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ കുറുക്കു വഴിയിലൂടെ കാര്യം നേടാനുള്ള സി.പി.എമ്മിന്റെ നീക്കം ജനങ്ങള്‍ തള്ളിക്കളയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ ഉദിനൂര്‍, പടന്ന വില്ലേജുകളില്‍ 15,16 തീയതികളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടത്തുവാനും തുടര്‍ന്ന് വാര്‍ഡുകളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
കൊക്കാകടവ് പ്രിയദര്‍ശിനി മന്ദിരത്തില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണന്‍, കെ.പി പ്രകാശന്‍, കെ കുഞ്ഞമ്പു, എം.ടി.പി ഖാലിദ്, പി.കെ താജുദ്ദീന്‍, കെ സുലൈമാന്‍, മാമുനി സുരേശന്‍, ഇ ശ്യാം കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Padanna, Congress, Kasaragod, Kanhangad, Kerala, CPM.