നെഹ്‌റു കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ്-പുതുവര്‍ഷം ആഘോഷിച്ചു
Jan 6, 2013, 12:56 IST
കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ NASCA ക്രിസ്മസ്-പുതുവര്‍ഷം ആഘോഷിച്ചു. പ്രസിഡന്റ് ഗണേശന്‍ മങ്കലത്തില്‍, സെക്രട്ടറി പ്രമോദ് കമലാക്ഷന്‍ ബേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡല്‍ഹി സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മക്കായി മൗന പ്രാര്‍ഥന നടന്നു. സ്ത്രീ സുരക്ഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
നസ്‌കാ അംഗങ്ങള്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ക്രോസ് റോഡ്‌സിന്റെ ട്രൈലര്‍ പ്രദര്‍ശനം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയ്ക്ക് എതിരെ സന്ദേശം നല്‍കുന്നതാണ് ഹ്രസ്വ ചിത്രം. മുരളി രാമന്‍, മുരളി നായര്‍ , ജയകുമാര്‍, സുനില്‍, അശോകന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജനുവരി അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകും.

Keywords: Nehru arts and science, College, Old student, Christmas-New year, Celebration, Kanhangad, Kasaragod, Kerala, Malayalam news