city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജാമ്യ­ത്തി­ലെ­ടു­ക്കാന്‍ ആ­ളില്ല; കാമു­കിയെ കൊന്ന യുവാ­വ് ഒരു മാസ­മായി ജ­യി­ലില്‍

ജാമ്യ­ത്തി­ലെ­ടു­ക്കാന്‍ ആ­ളില്ല; കാമു­കിയെ കൊന്ന യുവാ­വ് ഒരു മാസ­മായി ജ­യി­ലില്‍ കാ­ഞ്ഞ­ങ്ങാ­ട്: പ­ര­പു­രു­ഷ ബ­ന്ധം ആ­രോ­പി­ച്ച് കാ­മു­കി­യെ ചു­റ്റി­ക കൊ­ണ്ട് ത­ല­ക്ക­ടി­ച്ച് കൊ­ല­പ്പെ­ടു­ത്തി­യ കേ­സി­ലെ പ്ര­തി­യു­ടെ റി­മാന്‍ഡ് കോ­ട­തി നീ­ട്ടി. ബ­ളാ­ന്തോ­ട് കാ­പ്പി­ത്തോ­ട്ട­ത്തെ ബാ­ല­കൃ­ഷ്­ണന്‍ മ­ണി­യാ­ണി­യു­ടെ മ­കന്‍ വേ­ണു­വി(30)ന്റെ റി­മാന്റാ­ണ് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യ­ല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ഒ­ന്ന്) കോ­ട­തി ര­ണ്ടാ­ഴ്­ച­ത്തേ­ക്ക് കൂ­ടി നീ­ട്ടി­യ­ത്.

വേ­ണു­വി­ന് വേ­ണ്ടി ജാ­മ്യാ­പ­പേ­ക്ഷ സ­മര്‍­പി­ക്കാന്‍ ആ­രും എ­ത്താ­തി­രു­ന്ന­തി­നെ തു­ടര്‍­ന്നാ­ണ് കോ­ട­തി ന­ട­പ­ടി. ഒ­രു മാ­സ­ക്കാ­ല­മാ­യി വേ­ണു ഹൊ­സ്­ദുര്‍­ഗ് സ­ബ് ജ­യി­ലില്‍ റി­മാന്‍ഡില്‍ ക­ഴി­യു­ക­യാ­ണ്. സെ­പ്­തം­ബര്‍ ഒന്നിനാ­ണ് വേ­ണു­വി­നെ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്­ത് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യ­ത്. ഹോം­നേ­ഴ്‌­സാ­യ ബ­ളാ­ന്തോ­ട് കാ­പ്പി­ത്തോ­ട്ട­ത്തി­ലെ ശ്രീ­ദേ­വി (50)യെ കൊ­ല­പ്പെ­ടു­ത്തി­യ കേ­സില്‍ പ്ര­തി­യാ­ണ് വേ­ണു.

ഇ­ക്ക­ഴി­ഞ്ഞ ആ­ഗ­സ്­ത് മാ­സം ഉ­ത്രാ­ട ദി­ന­ത്തി­ലാ­ണ് വേ­ണു കാ­മു­കി­യാ­യ ശ്രീ­ദേ­വി­യെ ചു­റ്റി­ക കൊ­ണ്ട് ത­ല­ക്ക­ടി­ച്ച് കൊ­ല­പ്പെ­ടു­ത്തി­യ­ത്. മ­ദ്യ­വു­മാ­യി ശ്രീ­ദേ­വി­യു­ടെ വീ­ട്ടി­ലെ­ത്തി­യ വേ­ണു­വും ശ്രീ­ദേ­വി­യും മ­ദ്യ­പി­ച്ച ശേ­ഷം ഭാ­വി­കാ­ര്യ­ങ്ങ­ളെ കു­റി­ച്ചും മ­റ്റും സം­സാ­രി­ക്കു­ന്ന­തി­നി­ടെ ഇ­രു­വ­രും ത­മ്മില്‍ വാ­ക്ക് തര്‍­ക്ക­ത്തി­ലേര്‍­പ്പെ­ടു­ക­യാ­യി­രു­ന്നു.

വേ­ണു ത­ന്റെ വി­വാ­ഹ­ക്കാ­ര്യം സം­സാ­രി­ച്ച­പ്പോള്‍ ശ്രീ­ദേ­വി ഇ­തി­നെ എ­തിര്‍­ത്ത­തോ­ടെ­യാ­ണ് ക­ല­ഹം മൂര്‍­ച്ഛി­ച്ച­ത്. ശ്രീ­ദേ­വി­ക്ക് പ­ല­രു­മാ­യും ബ­ന്ധ­മു­ണ്ടെ­ന്ന് വേ­ണു ആ­രോ­പി­ച്ച­തോ­ടെ വ­ഴ­ക്ക് ഇ­രു­വ­രും ത­മ്മി­ലു­ള്ള സം­ഘ­ട്ട­ന­ത്തില്‍ ക­ലാ­ശി­ക്കു­ക­യാ­യി­രു­ന്നു. അ­മി­ത മ­ദ്യ ല­ഹ­രി­യി­ലാ­യ­തി­നാല്‍ ത­ളര്‍­ന്ന് കി­ട­ന്ന ശ്രീ­ദേ­വി­യെ വേ­ണു ചു­റ്റി­ക കൊ­ണ്ട് ത­ല­ങ്ങും വി­ല­ങ്ങും അ­ടി­ച്ച് കൊ­ല­പ്പെ­ടു­ത്തു­ക­യാ­ണു­ണ്ടാ­യ­ത്.

Keywords:  Kanhangad, Murder-case, case, Remand, Court, Kerala,Venu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia