city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സന്ധ്യ കഴിഞ്ഞാല്‍ ബസ്സില്ല; മലയോര മേഖലയിലേക്കുള്ള യാത്ര ദുരിതമാകുന്നു

സന്ധ്യ കഴിഞ്ഞാല്‍ ബസ്സില്ല; മലയോര മേഖലയിലേക്കുള്ള യാത്ര ദുരിതമാകുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്ന് മലയോര മേഖലയിലേക്കുള്ള യാത്ര ദുരിതമാകുന്നു. ഒടയംചാല്‍ വഴി കൊന്നക്കാട് ചിറ്റാരിക്കല്‍ ഭാഗത്തേക്കുള്ള യാത്രയാണ് ദുരിതപൂര്‍ണമായിരിക്കുന്നത്. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ യഥേഷ്ടം ബസ്സുകള്‍ ഓടുമ്പോള്‍ ഈ റൂട്ടില്‍ വൈകുന്നേരം 6.45 കഴിഞ്ഞാല്‍ ഒറ്റബസ് പോലുമില്ല. ഇതുവഴിയുള്ള പല കെ.എസ്.ആര്‍.ടി.സി. ബസ്സുകളും ഓട്ടം നിര്‍ത്തിയതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.

നായ്ക്കയം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറെക്കാലം ഈ റൂട്ടില്‍ ബസ്സോട്ടം ഉണ്ടായിരുന്നില്ല. അതിന് മുമ്പ് ഈ റൂട്ടില്‍ കൊന്നക്കാട്ടേക്ക് സ്ഥിരമായി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. രാത്രി 7.30 ന് കാഞ്ഞങ്ങാട്ടുനിന്നും പുറപ്പെട്ടിരുന്ന ബസ് ട്രെയിനിലും മറ്റും യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് റോഡ് തുറന്നു കൊടുത്തതോടെ ഈ ബസ്സ് ഇതുവഴിയുള്ള ഓട്ടം നിര്‍ത്തി.

പകരം കാഞ്ഞങ്ങാട്ടുനിന്ന് കാലിച്ചാനടുക്കം വഴി റൂട്ട് മാറ്റി ഓട്ടം തുടങ്ങി. ഒടയംചാല്‍ വഴി രാത്രി എട്ടിന് ഒരു സ്വകാര്യ ബസ്സും കാഞ്ഞങ്ങാട്ടുനിന്നും ഓടിയിരുന്നു. ഈ രണ്ടു ബസ്സുകളും ഓട്ടം നിര്‍ത്തിയതോടെ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഏഴ് മണിക്ക് ശേഷമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് ഇതുവഴിയുള്ള ഓട്ടം പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Keywords: No bus, Journey problems, Konnakadu, Panathur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia