city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാതയുടെ ശോചനീയാവസ്ഥ: ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്, 24ന് ഹൈവേ ഉപരോധം

കാസര്‍കോട്: (www.kasargodvartha.com 23/08/2015) നാഷണല്‍ ഹൈവേയുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തും. ഓഗസ്റ്റ് 24ന് വൈകുന്നേരം അഞ്ച് മണി മുതല്‍ 5.10 വരെ ജില്ലയിലെ ദേശീയപാതയിലെ എട്ട് കേന്ദ്രങ്ങളില്‍ ഹൈവേ ഉപരോധം സംഘടിപ്പിക്കും.

ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന റോഡ് തകര്‍ച്ചയ്‌ക്കെതിരെ മുഴുവന്‍ ജനങ്ങളും പ്രതിഷേധവുമായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഹൊസങ്കടി, കാസര്‍കോട്, പെരിയാട്ടടുക്കം, ചെമ്മട്ടംവയല്‍, നീലേശ്വരം-മാര്‍ക്കറ്റ് ജംഗ്ഷന്‍, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലാണ് ഉപരോധം സംഘടിപ്പിക്കുന്നത്.

തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മിക്ക സ്ഥലങ്ങളിലും ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ഭാഗമായി മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുന്നു. രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും യഥാസമയം ആശുപത്രിയില്‍ എത്താനാവുന്നില്ല. എന്നിട്ടും അധികാരികള്‍ ഉറക്കം നടിക്കുകയാണ്. ഗ്യാരണ്ടി സമയത്തിനുള്ളില്‍ റോഡ് തകരുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥന്‍മാരും തമ്മിലുള്ള അവിഹിത ഇടപെടലുകളും അഴിമതിയും ഇതിനു പിന്നിലുണ്ട്. ഇത് പുറത്ത് കൊണ്ടുവരണമെന്നും ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ദേശീയപാതയുടെ ശോചനീയാവസ്ഥ: ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്, 24ന് ഹൈവേ ഉപരോധം

Keywords : Kasaragod, Kerala, DYFI, Protest, National highway, Kanhangad. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia