കാഞ്ഞങ്ങാട്ട് വീണ്ടും നക്‌സല്‍ പോസ്റ്ററുകള്‍
Feb 12, 2015, 17:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/02/2015) ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാഞ്ഞങ്ങാട്ട് വീണ്ടും നക്‌സല്‍ അനുകൂല പോസ്റ്റര്‍. പോരാട്ടം എന്ന നക്‌സലൈറ്റ് സംഘടനയുടെ പേരിലാണ് കാഞ്ഞങ്ങാട് നഗരത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഫെബ്രുവരി 18 സഖാവ് വര്‍ഗീസ് രക്തസാക്ഷി ദിനം എന്ന് സൂചിപ്പിക്കുന്ന പോസ്റ്ററില്‍ ജനങ്ങള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കുക, സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കും നാടുവാഴിത്ത ചൂഷണത്തിനുമെതിരെ ജനകീയ പോരാട്ട നിര പടുത്തുയര്‍ത്തുക തുടങ്ങിയ ആഹ്വാനങ്ങളാണ് പോസ്റ്ററിലുള്ളത്. ഫെബ്രുവരി ഒമ്പത് മുതല്‍ 17 വരെ പോരാട്ടം നടത്തുന്ന പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള പോസ്റ്ററാണ് മറ്റൊന്ന്.
നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്താണവകാശം എന്ന ചോദ്യവും പോസ്റ്ററില്‍ ഉന്നയിക്കുന്നു. പാലക്കാട്ട് കെ.എഫ്.സി ചിക്കന്‍ സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതികളായ കാഞ്ഞങ്ങാട്ടെ യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യു.എ.പി.എ നിയമം പോലീസ് ചുമത്തിയതും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നു.

Keywords : Kanhangad, Accuse, Police, Arrest, Case, Kasaragod, Naxal.