city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രശ്‌നം പരിഹരിക്കാന്‍ ചെന്ന ജനമൈത്രി പോലീസിന് മര്‍ദനവും മത്തിക്കറി പ്രയോഗവും

പ്രശ്‌നം പരിഹരിക്കാന്‍ ചെന്ന ജനമൈത്രി പോലീസിന് മര്‍ദനവും മത്തിക്കറി പ്രയോഗവും
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈയില്‍ പ്രശ്‌നം തീര്‍ക്കാന്‍ പോയ ജനമൈത്രി പോലീസുകാരന് യുവാവിന്റെ കടിയേറ്റു. അജാനൂര്‍ കടപ്പുറത്ത് തമ്മിലടിക്കുകയായിരുന്ന സ്ത്രീകളെ പിടിച്ചുമാറ്റാന്‍ എത്തിയ ജനമൈത്രി പോലീസുകാരന് എരിവും പുളിയുമുള്ള മത്തിക്കറി പ്രയോഗം.
വ്യാഴാഴ്ച ഉപ്പിലിക്കൈ ഭൂതാനം കോളനിയില്‍ സ്വത്ത് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് സംഘട്ടനം നടക്കുന്ന വിവരമറിഞ്ഞ് പ്രശ്‌നം തീര്‍ക്കാനാണ് ജനമൈത്രി പോലീസിലെ മഹേഷ് എത്തിയത്.

സംഘട്ടനം നടത്തുകയായിരുന്നവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച മഹേഷിന്റെ കൈക്ക് യുവാവ് കടിക്കുകയായിരുന്നു. യുവാവിനെ മഹേഷ് ബലം പ്രയോഗിച്ച് മാറ്റുകയാണുണ്ടായത്. അതേസമയം അജാനൂര്‍ കടപ്പുറത്തെ കൈക്കളൊന്‍ തറവാട്ടില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഇടപെട്ട മറ്റൊരു ജനമൈത്രി പോലീസുകാരനു നേരെ മത്തിക്കറി പ്രയോഗം അരങ്ങേറി.

സ്ത്രീകള്‍ തമ്മില്‍ കറിക്കലവും കയ്യിലേന്തിയാണ് കലഹിച്ചത്. ഇതിനിടയില്‍ ഒരു സ്ത്രീ മറ്റേ സ്ത്രീയുടെ തലയിലേക്ക് ആഞ്ഞടിക്കാനായി കറിക്കലവുമായി പാഞ്ഞടുത്തു. ഇത് കണ്ട പോലീസുകാരന്‍ ഇവര്‍ക്കിടയിലേക്ക് കയറി കറിക്കലം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതോടെ സ്ത്രീ ഉയര്‍ത്തിയ കറിക്കലം പോലീസുകാരന്റെ തലയില്‍ പതിക്കുകയായിരുന്നു.

തലയിലുടനീളം മത്തിക്കഷണങ്ങളും തക്കാളിക്കഷണങ്ങളുമായി നിന്ന പോലീസുകാരന്‍ കറിയുടെ നീറ്റലിനെത്തുടര്‍ന്ന് ദുരിതം അനുഭവിച്ചപ്പോള്‍ പരിസരവാസികള്‍ നല്‍കിയ വെള്ളം കൊണ്ട് മുഖവും ദേഹമാസകലവും വൃത്തിയാക്കിയ ശേഷം തിരിച്ചുപോകുകയായിരുന്നു. നാട്ടില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിന് എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നാണ് ജനമൈത്രി പോലീസിന്റെ നിലപാട്.

Keywords: Janamaithri police, Attacked, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia